അ​ന​ർ​ഹ മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു
Sunday, August 7, 2022 12:33 AM IST
മ​ല​പ്പു​റം: അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ (മ​ഞ്ഞ, പി​ങ്ക്, നീ​ല) കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ഏ​റ​നാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൈ​പ്പ​റ്റി​യ​തു ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ താ​ലൂ​ക്കി​ലെ 13 റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ നി​ന്നാ​യി 53944 രൂ​പ പി​ഴ ഈ​ടാ​ക്കി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ൻ​ഗ​ണ​നാ​കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

കേ​ന്ദ്ര,സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ, ആ​ദാ​യ നി​കു​തി ന​ൽ​കു​ന്ന​വ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ റേ​ഷ​ൻ​കാ​ർ​ഡി​ൽ പേ​രു​ള്ള എ​ല്ലാ​വ​ർ​ക്കും കൂ​ടി പ്ര​തി​മാ​സം 25000 രൂ​പ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ, എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ടി ഒ​രു ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ള്ള​വ​ർ, ആ​യി​രം ച​തു​ര​ശ്ര അ​ടി​ക്കു മു​ക​ളി​ൽ വി​സ്തീ​ർ​ണ്ണ​മു​ള്ള വീ​ടു​ള്ള​വ​ർ, നാ​ലു​ച​ക്ര വാ​ഹ​ന​മു​ള്ള​വ​ർ (ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​ന​ല്ലാ​ത്ത വാ​ഹ​നം) എ​ന്നി​വ​രാ​ണ് മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡി​നു അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​ർ.