സി​വി​ൽ സ്റ്റേ​ഷ​നി​ൽ മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം തു​റ​ന്നു
Sunday, August 7, 2022 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : ലോ​ക മു​ല​യൂ​ട്ട​ൽ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സി​വി​ൽ സ്റ്റേ​ഷ​നി​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം സ​ജ്ജ​മാ​ക്കി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പൊ​തു​സ​മൂ​ഹ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു.

താ​ലൂ​ക്കി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ഡ്വ. ഷാ​ൻ​സി ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ഹ​സി​ൽ​ദാ​ർ പി.​എം. മാ​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ജി​ഒ​എ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്് എ​ൻ. സ​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക​ട്ട​റി ജി​തേ​ഷ്, കെ.​എം സു​ജാ​ത, കെ​ജി​ഒ​എ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ്, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി സി.​ടി.​വി​നോ​ദ്, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ആ​ർ ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.