മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ര​ണ്ടേ​കാ​ൽ ല​ക്ഷം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 6, 2022 11:50 PM IST
പാ​ണ്ടി​ക്കാ​ട്: ​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​ന്പ്ര​ശേ​രി കാ​ള​ന്പാ​റ സ്വ​ദേ​ശി ന​ടു​ത്തൊ​ടി​ക പ​റ​ന്പി​ൽ അ​രു​ണി (27) നെ​യാ​ണ് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
ക​ഴി​ഞ്ഞ ജ​നു​വ​രി 25 ന് ​ചെ​ന്പ്ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 38 ഗ്രാ​മി​ന്‍റെ മു​ക്കു​പ​ണ്ടം സ്വ​ർ​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞു പ​ണ​യം വ​ച്ച് 125000 രൂ​പ​യും ജൂ​ണ്‍ 28, 29 തി​യ​തി​ക​ളി​ൽ 42 ഗ്രാം ​പ​ണ​യ​പ്പെ​ടു​ത്തി ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് അ​രു​ണ്‍ ത​ട്ടി​യെ​ടു​ത്ത​ത്.
തു​ട​ർ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ആ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ്. പി​ന്നീ​ട് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ബാ​ങ്കു​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.​പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.