സാ​മൂ​ഹി​ക വി​രു​ദ്ധ​ർ പു​നഃസ്ഥാ​പി​ച്ച ചെ​ക്ക് ഡാ​മി​ന്‍റെ ചീ​പ്പു​ക​ൾ ട്രോ​മാ കെ​യ​ർ നീ​ക്കം ചെ​യ്തു
Wednesday, July 6, 2022 11:49 PM IST
എ​ട​ക്ക​ര: മീ​ൻ പി​ട​ിക്കു​ന്ന​തി​ന​യി പു​ഴ​യി​ലെ ചെ​ക്ക് ഡ​ാമി​ന്‍റെ ചീ​പ്പു​ക​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പു​നഃസ്ഥാ​പി​ച്ചു, അ​പ​ക​ട​ക​ര​മാ​യ തോ​തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ൾ അ​തി​സാ​ഹ​സി​ക​മാ​യി ചീ​പ്പു​ക​ൾ നീ​ക്കം ചെ​യ്തു. എ​രു​മ​മു​ണ്ട ഇ​ഴു​വാ​ത്തേ​ടി​ന്‍റെ അ​തി​ർ​പാ​ല ചെ​ക്ക്ഡാ​മി​ന്‍റെ ചീ​പ്പു​ക​ളാ​ണ് മീ​ൻ​പി​ടി​ക്കു​ന്ന​തി​നാ​യി ചി​ല​യാ​ളു​ക​ൾ പു​ന:​സ്ഥാ​പി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു പാ​താ​ർ അ​തി​രു​വീ​ട്ടി മ​ല​ക​ളി​ൽ നി​ന്നു ഒ​ഴു​കി​യെ​ത്തു​ന്ന തോ​ട്ടി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​കു​ക​യും ചെ​ക്ക്ഡാം ക​വി​ഞ്ഞ് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു ഭീ​ഷ​ണി​യു​മാ​യി മാ​റു​ക​യു​മാ​യി​രു​ന്നു.
ഡാ​മി​ന്‍റെ ചീ​പ്പു​ക​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ട്രോ​മാ​കെ​യ​ർ പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​നെ​യും വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. യൂ​ണി​റ്റ് ലീ​ഡ​ർ മി​ൻ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘാം​ഗ​ങ്ങ​ൾ കു​ത്തൊ​ഴു​ക്കു​ള്ള തോ​ട്ടി​ൽ അ​തി​സാ​ഹ​സി​ക​മാ​യി ചീ​പ്പു​ക​ൾ നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. മ​ഴ ആ​രം​ഭി​ച്ച സ​മ​യ​ത്ത് പ്ര​ള​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ചെ​ക്ക് ഡാ​മി​ന്‍റെ ചീ​പ്പു​ക​ൾ നേ​ര​ത്തെ നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ര​ണ്ടു ത​വ​ണ​യാ​ണ് ചീ​പ്പു​ക​ൾ പു​ന:​സ്ഥാ​പി​ച്ച​ത്.
ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എം.​കെ ന​ജ്മു​ന്നീ​സ, വാ​ർ​ഡം​ഗം സൈ​ന​ബ മാ​ന്പ​ള്ളി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ബാ​ബു​മാ​ത്യു, റ​ഷീ​ദ് മ​ല്ലി​യി​ൽ, ന​വാ​സ് ബാ​ബു കൂ​രി​ക്കാ​ട​ൻ, നി​ഷാ​ദ്, മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചീ​പ്പു​ക​ൾ നീ​ക്കി​യ​ത്.