ഇ​ല​ക്‌ട്രോ​ണി​ക് വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കി
Wednesday, July 6, 2022 11:49 PM IST
മ​ല​പ്പു​റം: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ മു​ഖേ​ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വീ​ൽ ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ​സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എം.​കെ റ​ഫീ​ഖ വീ​ൽ​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​ന്പ​ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ക​രീം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​റു​ക​ൾ ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു പ്ര​സി​ഡ​ന്‍​റ് പ​റ​ഞ്ഞു. ഇ​ത്ത​രം വീ​ൽ​ചെ​യ​റു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വീ​ടി​ന​ക​ത്തും പു​റ​ത്തും ഒ​രു പോ​ലെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തു കൂ​ടി പ​രി​ഗ​ണി​ച്ചാ​ണി​ത്. സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും സം​യു​ക്ത സാ​ങ്കേ​തി​ക സ​മി​തി​യും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തെ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് വി​ക​ലാം​ഗ കോ​ർ​പ്പ​റേ​ഷ​ൻ മു​ഖേ​ന ഇ​രു​പ​തു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്തു ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ, എ​ട്ട് സി.​പി വീ​ൽ​ചെ​യ​ർ, മൂ​ന്നു ടോ​യ്ല​റ്റ് വീ​ൽ​ചെ​യ​ർ, ഡെ​യ്സി പ്ലേ​യ​ൽ എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ​റീ​ന ഹ​സീ​ബ്, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ ജോ​സ​ഫ് റി​ബെ​ല്ലോ, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​വി സ​തീ​ദേ​വി, സാ​മൂ​ഹി​ക​നീ​തി മു​ൻ അ​സി​സ്റ്റ​ന്‍​റ് ഡ​യ​റ​ക്ട​ർ കെ.​കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.