ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞം; ജി​ല്ല​യി​ൽ ഇ​തു​വ​രെ തീ​ർ​പ്പാ​ക്കി​യ​ത് 10040 ഫ​യ​ലു​ക​ൾ
Wednesday, July 6, 2022 11:49 PM IST
മ​ല​പ്പു​റം: കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ മൂ​ന്നു മാ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ജൂ​ണ്‍ 15ന് ​ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ (ജൂ​ലൈ ആ​റ്) ജി​ല്ല​യി​ൽ തീ​ർ​പ്പാ​ക്കി​യ​ത് 10,040 ഫ​യ​ലു​ക​ൾ. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യ​ത്. 6,735 ഫ​യ​ലു​ക​ളാ​ണ് ഇ​തു വ​രെ ക​ള​ക്ട​റേ​റ്റി​ൽ തീ​ർ​പ്പാ​ക്കി​യ​ത്.
ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ 1,755 ഫ​യ​ലു​ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ 967 ഫ​യ​ലു​ക​ളും തീ​ർ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
തി​രൂ​ർ ആ​ർ​ഡി​ഒ​യി​ൽ 297 ഉം, ​പൊ​ന്നാ​നി താ​ലൂ​ക്കി​ൽ 110 ഉം, ​പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ഡി​ഒ 89, തി​രൂ​ർ താ​ലൂ​ക്ക് 23, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് 47, മ​ഞ്ചേ​രി താ​ലൂ​ക്കി​ൽ ഏ​ഴ്, നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ആ​റും കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ നാ​ല് ഫ​യ​ലു​ക​ളും തീ​ർ​പ്പാ​ക്കി.
ജി​ല്ല​യി​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ജൂ​ണ്‍ 15 മു​ത​ൽ സെ​പ്തം​ബ​ർ 30 വ​രെ​യാ​ണ് തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് മു​ത​ൽ ജി​ല്ലാ​ത​ലം വ​രെ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു. ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ വി​ല്ലേ​ജ് ത​ല​ത്തി​ലും ജൂ​ലൈ 18 മു​ത​ൽ 23 വ​രെ താ​ലൂ​ക്കു​ത​ല​ത്തി​ലും 25 ന് ​ആ​ർ​ഡി​ഒ ത​ല​ത്തി​ലും അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തു​ന്ന​ത്. വി​ല്ലേ​ജ് ത​ല​ത്തി​ൽ അ​ദാ​ല​ത്തു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ക.