എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ ഞാ​റു ന​ട്ടു
Wednesday, July 6, 2022 11:49 PM IST
രാ​മ​പു​രം: രാ​മ​പു​രം ജെം​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഞ​ങ്ങ​ളും പാ​ട​ത്തേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​തി​ര​മ​ണ്ണ പാ​ട​ശേ​ഖ​ര​ത്തി​ൽ വി​രി​പ്പ് കൃ​ഷി ഒ​ന്നാം​വി​ള​യാ​യി ഞാ​റു ന​ട​ൽ മ​ഹോ​ത്സ​വം ന​ട​ത്തി.
പു​ഴ​ക്കാ​ട്ടി​രി കൃ​ഷി ഓ​ഫീ​സ​ർ സി. ​ബ​ബി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ൽ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം, കൃ​ഷി​രീ​തി, വി​പ​ണ​നം എ​ന്നി​വ​യെ ക്കു​റി​ച്ചു കു​ട്ടി​ക​ൾ​ക്കു അ​വ​ബോ​ധം ന​ൽ​കി. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​ബാ​വ, യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സി. ​മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ന​ത്ത മ​ഴ​യും വ​യ​ലി​ലെ ചെ​ളി​യി​ലി​റ​ങ്ങി​യു​ള്ള ഞാ​റു​ന​ടീ​ലും നാ​ട​ൻ​പാ​ട്ടും കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ കേ​ട്ട​റി​ഞ്ഞ കൃ​ഷി​പാ​ഠം നേ​രി​ട്ട​നു​ഭ​വി​ക്കാ​നാ​ണ് കു​ട്ടി​ക​ൾ പാ​ട​ത്തെ​ത്തി​യ​ത്.