റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലിടി​ച്ചു ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു
Wednesday, July 6, 2022 11:49 PM IST
അ​ങ്ങാ​ടി​പ്പു​റം: ദേ​ശീ​യ​പാ​ത അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ടി​ച്ച് ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു. തൃ​ശൂ​രി​ൽ നി​ന്നു സോ​പ്പു​ക​ളു​മാ​യി അ​ങ്ങാ​ടി​പ്പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മേ​ൽ​പ്പാ​ല​ത്തി​ലെ കൈ​വ​രി​ക​ൾ ത​ക​ർ​ത്തു മ​റി​ഞ്ഞ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രി​ൽ ക്ലീ​ന​ർ​ക്കു കൈ​ക്ക് പ​രി​ക്കേ​റ്റു. മേ​ൽ​പ്പാ​ല​ത്തി​ലെ കൈ​വ​രി​ക​ളി​ലേ​റ്റ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം ത​ക​രു​ക​യും മു​ൻ ച​ക്ര​ങ്ങ​ൾ വേ​റി​ട്ട നി​ല​യി​ലു​മാ​യി.

തൊ​ട്ട​ടു​ത്ത​ള്ള വീ​ടി​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്നാ​ണ് മ​റി​ഞ്ഞ​തെ​ങ്കി​ലും മ​രു​ങ്ങ​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്കു ഭാ​ഗി​ക​മാ​യി മാ​യി ക​ട​ന്നു​പോ​കാ​നാ​യി. പാ​ലം പ​ണി​ത​തി​നു ശേ​ഷം ഇ​തേ​ഭാ​ഗ​ത്തു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​നു മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​തു അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ര​ണ്ടു​വ​രി പാ​ത​യി​ലൂ​ടെ ക​ട​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചു.ച​ര​ക്കു​ലോ​റി​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വേ​ഗ​ത​യി​ലെ​ത്തി വീ​തി കു​റ​ഞ്ഞ​പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ​ക്കു ദൂ​രെ നി​ന്നു കാ​ണു​ന്ന വി​ധം സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.