നിലന്പൂർ: ഭൂമി റീസർവേ നടക്കാത്തതിനാൽ കർഷകരുടെ ദുരിതത്തിന് അറുതിയാകുന്നില്ല. സർക്കാർ തീരുമാനമാകാത്തതും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതുമാണ് റീസർവേ നടപടികൾ മുന്നോട്ടു പോകാത്തത്. വർഷങ്ങൾക്ക്
മുന്പാണ് മലപ്പുറം ജില്ലയിൽ റീസർവേ നടന്നത്. ഇപ്പോൾ 18 വില്ലേജുകളിൽ മാത്രം റീസർവേ നടപടികൾ തുടങ്ങിവച്ചതായാണ് വിവരം. വിവിധ ആവശ്യങ്ങൾക്കായി വായ്പക്ക് ബാങ്കുകളെ സമീപിക്കുന്പോഴാണ് റീസർവേ നടക്കാത്തതിനാലുള്ള ദുരിതം കർഷകർ അറിയുന്നത്. റീസർവേ നടക്കാത്ത സ്ഥലങ്ങളെ പല ബാങ്കുകളും നെഗറ്റീവ് ഏരിയ ആയാണ് കണക്കാക്കുന്നത്. അത്തരം സ്ഥലങ്ങളിൽ നിന്നുള്ള അപേക്ഷകൾ റീസർവേ നടന്നില്ലെന്ന കാരണത്താൽ ബാങ്കുകൾ നിരുപാധികം തള്ളുകയാണ്. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും സ്ഥലത്തിന്റെ ആധാരമുൾപ്പെടെയുള്ള രേഖകൾ വച്ച് വായ്പയെടുക്കാൻ പോലും കർഷകർക്കു കഴിയാത്ത സ്ഥിതിയാണുള്ളത്. മലയോര മേഖലയിലെ കർഷകർക്ക് കൃഷിയിറക്കുന്നതിനോ, മക്കളുടെ വിവാഹത്തിനോ, പുതിയ വീട് വയ്ക്കുന്നതിനോ എല്ലാം സ്ഥലത്തിന്റെ രേഖകൾ വച്ചു വേണം വായ്പ എടുക്കാൻ.2005-06 കാലങ്ങളിൽ നിലന്പൂർ താലൂക്കിൽ അമരന്പലം, കരുളായി വില്ലേജുകളിലാണ് അവസാനമായി റീസർവേ നടന്നത്. തുടർന്ന് നിർത്തിവച്ച സർവേ നടപടികൾ ജില്ലയിലെ ഏറനാട്, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ എന്നി താലൂക്കുകളിലെ മലപ്പുറം, കരുവന്പലം, പൊന്നാനി, നന്നംമുക്ക്, വെളിയങ്കോട്, പെരുന്പടപ്പ്, കുറുന്പത്തൂർ, മംഗലം, നടുവട്ടം, തലക്കാട്, പെരുമണ്ണ, വെട്ടം, ാനന്താവൂർ, പൊൻമുണ്ടം, തിരുനാവായ, മാറാക്കര, ചെറിയമുണ്ടം, ആതവനാട് തുടങ്ങിയ വില്ലേജുകളിലാണ് നടക്കുന്നത്. തിരൂർ സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വില്ലേജുകളിൽ നിലവിൽ സർവേ നടക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി വിവിധ കേന്ദ്രങ്ങളിലെ സർവേ നടപടികൾക്ക് നിയമിച്ചതിനാൽ മറ്റുസ്ഥലങ്ങളിൽ സേർവയർമാരുടെ ക്ഷാമവും നേരിടുന്നുണ്ട്.നിലന്പൂർ താലൂക്കിലെ 21 വില്ലേജുകളുള്ളതിൽ 14 വില്ലേജുകളിൽ മാത്രമാണ് റീസർവേ നടന്നിട്ടുള്ളത്. പോത്തുകല്ല് വില്ലേജിൽ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളു. റീസർവേ നടപടികൾ തുടങ്ങിയാലും പൂർത്തിയാക്കാൻ വർഷങ്ങളാണ് എടുക്കുന്നത്. അതിനാൽ ഇനി മുതൽ ഡ്രോണ് സംവിധാനമുപയോഗിച്ച് സർവേ നടപടികൾ നടത്തുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. അതിനിടെ ഡിജിറ്റൽ റീസർവേ നടത്താൻ അയ്യായിരത്തോളം താത്കാലിക ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം സർക്കാർ നടത്തിയത്