ക​രു​വാ​ര​കുണ്ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, July 6, 2022 12:08 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി മേ​ഖ​ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ആ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. പ​റ​യ​ൻ​മാ​ട് മ​ല​യി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് ഇ​രി​ങ്ങാ​ട്ടി​രി മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​ത്. ഇ​രി​ങ്ങാ​ട്ടി​രി, പ​ന​ഞ്ചോ​ല, ചാ​മ​ക്കു​ന്ന്, നി​ലം​പ​തി എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ഴ, റം​ബു​ട്ടാ​ൻ, തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. തോ​ണി​ക്ക​ര ഹം​സ, ടി.​മു​ഹ​മ്മ​ദ്, മൊ​യ്തീ​ൻ പു​ത്തൂ​ർ, തോ​ണി​ക്ക​ര മൊ​യ്തീ​ൻ, മു​ഹ​മ്മ​ദ് ച​ട്ടി​പ്പാ​റ, ചോ​ല​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, നൂ​ണം​പാ​റ ചോ​ഴി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ക​ന​ത്ത കൃ​ഷി നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രി​ങ്ങാ​ട്ടി​രി അ​ങ്ങാ​ടി വ​രെ ആ​ന​ക​ളെ​ത്തി​യി​രു​ന്നു. ഒ​ന്പ​തു കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ന്പ​ടി​ച്ച​രി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ പ​ര​ക്കെ ച​വി​ട്ടി​മെ​തി​ച്ചു. കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മ​ഹാ​പ്ര​ള​യ​വും കോ​വി​ഡി​നും ശേ​ഷം അ​തി​ജീ​വ​ന​ത്തി​നാ​യി തീ​വ്ര​ശ്ര​മം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് കാ​ട്ടാ​ന ശ​ല്യം കൂ​ടു​ത​ലാ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
കാ​ട്ടാ​ന​ശ​ല്യം ത​ട​യു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​നു കോ​ടി​ക്ക​ണ​ക്കി​നു രൂ​പ സ​ർ​ക്കാ​ർ നീ​ക്കി​വ​യ്ക്കു​ന്ന​ത് വ​നം വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത​രും ക​രാ​ർ​ലോ​ബി​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ർ​ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന സൗ​രോ​ർ​ജ വേ​ലി നി​ർ​മാ​ണ​ത്തി​നു പി​ന്നാ​ലെ കാ​ട്ടാ​ന നാ​ശം വ​രു​ത്തു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു