വാ​ട​ക കു​ടി​ശി​ക​യി​ന​ത്തി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യ്ക്ക് കി​ട്ടാ​നു​ള്ള​ത് 1.23 കോ​ടി
Wednesday, July 6, 2022 12:07 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു വാ​ട​ക കു​ടി​ശി​ക​യി​ന​ത്തി​ൽ കി​ട്ടാ​നു​ള്ള​ത് 1,23,60,327 രൂ​പ. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷം ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു ക​ണ്ടെ​ത്തി​യ​ത്. മേ​ൽ​പ്പ​റ​ഞ്ഞ വ​ർ​ഷ​ത്തി​ൽ വാ​ട​ക​യി​ന​ത്തി​ൽ മാ​ത്രം 29,78,436 രൂ​പ​യും മു​ൻ​വ​ർ​ഷ​ത്തെ കു​ടി​ശി​ക ഇ​ന​ത്തി​ൽ 93,81,891 രൂ​പ​യും തി​രി​ച്ചു പി​ടി​ക്കാ​നു​ണ്ട്. ഷോ​പ്പിം​ഗ് സെ​ന്‍​റ​റു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ങ്ങ​ൾ, നി​ത്യ​ച്ച​ന്ത, മ​ത്സ്യ​മാ​ർ​ക്ക​റ്റ്, മ​റ്റു അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 11 കെ​ട്ടി​ങ്ങ​ളി​ലെ മു​റി വാ​ട​ക​യി​ന​ത്തി​ലാ​ണ് ഭീ​മ​മാ​യ തു​ക കു​ടി​ശി​ക വ​രു​ത്തി​യ​ത്. ഭ​വ​ന​പ​ദ്ധ​തി, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നി​വ​ക്കാ​യി എ​ടു​ത്ത ബാ​ങ്ക് വാ​യ്പ​ക​ൾ തി​രി​ച്ച​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്പോ​ഴാ​ണ് അ​നാ​സ്ഥ​മൂ​ലം വാ​ട​ക പി​രി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്.
ആ​സ്തി​ക​ൾ വാ​ട​ക്ക് ന​ൽ​കു​ന്ന​തി​നാ​യി നി​യ​മാ​നു​സൃ​ത​മാ​യ ബൈ​ലോ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. നാ​ളി​തു​വ​രെ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ഇ​തു​പാ​ലി​ച്ചി​ല്ല. വാ​ട​ക​ക്കാ​രു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ നി​യ​മ​പ​ര​മ​ല്ലെ​ന്നും ക്ര​മ​വി​രു​ദ്ധ​മാ​യാ​ണ് മു​റി​ക​ളു​ടെ വാ​ട​ക പു​തു​ക്കി ന​ൽ​കി​യ​തെ​ന്നും ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു. വാ​ട​ക​ക്കാ​രി​ൽ നി​ന്നു ഈ​ടാ​ക്കി​യ സെ​ക്യൂ​രി​റ്റി നി​ക്ഷേ​പം നി​ല​വി​ലെ കു​ടി​ശി​ക എ​ന്നി​വ സം​ബ​ന്ധി​ച്ച് യാ​തൊ​രു രേ​ഖ​ക​യും ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മി​ല്ലെ​ന്ന​റി​യു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ രേ​ഖ​ക​ളും സൂ​ക്ഷി​ച്ചി​ല്ലെ​ന്ന​തും ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കു​ടി​ശി​ക വേ​ഗ​ത്തി​ൽ ഈ​ടാ​ക്ക​ണെ​മ​ന്നും നി​യ​മ​പ്ര​കാ​ര​മു​ള്ള ക​രാ​റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി.ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 10,000 ബ​യോ​ബി​ന്നു​ക​ൾ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി.


ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ടെ​ൻ​ഡ​ർ പോ​ലും ക്ഷ​ണി​ക്കാ​തെ​യാ​ണ് അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​നു പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത്. ഇ​തു സ​ർ​ക്കാ​രി​നു ന​ഷ്ട​മു​ണ്ടാ​ക്കി​യാ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.