എ​ട​ക്ക​ര​യി​ൽ വ്യാ​പാ​രോ​ത്സ​വം
Wednesday, July 6, 2022 12:07 AM IST
എ​ട​ക്ക​ര: നൂ​റു ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ 2കെ22 ​എ​ന്ന പേ​രി​ൽ എ​ട​ക്ക​ര​യി​ൽ വ്യാ​പാ​രോ​ത്സ​വം ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന​ലെ തു​ട​ക്ക​മാ​യ വ്യാ​പോ​രോ​ത്സ​വം ഒ​ക്ടോ​ബ​ർ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കും.
50 ല​ക്ഷ​ത്തി​ൽ പ​രം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന മ​ഹാ​വാ​ണി​ജ്യ മാ​മാ​ങ്ക​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
മാ​രു​തി സു​സു​ക്കി ആ​ൾ​ട്ടോ കാ​റും, നാ​ലു ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മ​ട​ങ്ങു​ന്ന​താ​ണ് ബം​ബ​ർ സ​മ്മാ​നം. ആ​ഴ്ച​തോ​റും ഒ​രു സ്കൂ​ട്ട​റും മ​റ്റു നി​ര​വ​ധി പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളെ തേ​ടി​യെ​ത്തും.
നൂ​റാം ദി​നം പ​ട്ട​ണ​ത്തെ ആ​വേ​ശ​ക​ട​ലാ​ക്കി മെ​ഗാ ഇ​വ​ന്‍റും ഫാ​മി​ലി മീ​റ്റോ​ടു​കൂ​ടി ബം​ബ​ർ സ​മ്മാ​ന​മാ​യ കാ​റും വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ഇ.​കെ അ​ഷ്റ​ഫ്, ബി​ജു ന​വീ​ൻ, സ​ജി തോ​മ​സ്, ടി.​ടി നാ​സ​ർ, സി.​കെ ബാ​ബു, നൗ​ഫ​ൽ റെ​സൈ​സ്, അ​നി​ൽ ലൈ​ലാ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.