നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്; ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു​വീ​ണു
Wednesday, July 6, 2022 12:07 AM IST
എ​ട​ക്ക​ര: നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു കാ​ര​ണം ആ​റു മാ​സം മു​ന്പു നി​ർ​മാ​ണം ന​ട​ത്തി​യ ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍​റ​റി​ന്‍റെ ചു​റ്റ​മ​തി​ൽ ത​ക​ർ​ന്നു വീ​ണ​ത്. മ​തി​ൽ ത​ക​ർ​ന്നു റോ​ഡി​ലേ​ക്കു പ​തി​ച്ചെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ക​രി​ങ്ക​ൽ ഭി​ത്തി​യ​ട​ക്കം പ​തി​ന​ഞ്ച് മീ​റ്റ​റോ​ളം ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള ഭാ​ഗം വി​ണ്ടു​കീ​റി നി​ൽ​ക്കു​ക​യാ​ണ്. രാ​വി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന സ​മ​യ​ത്താ​ണ് മ​തി​ൽ വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് സ്കൂ​ളി​ലേ​ക്കു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഇ​രു ഭാ​ഗ​ത്തും സ്കൂ​ളു​ക​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി.
ത​ക​ർ​ന്നു വീ​ണ മ​തി​ൽ റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​ത്തേ​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ട് അ​ടി​യോ​ളം ഉ​യ​രം മ​തി​ലി​നു​ണ്ട്. ആ​റു​മാ​സം മു​ന്പു നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച​ണ് ഡ​യാ​ലി​സി​സ് സെ​ന്‍ററി​ന്‍റെ ഭാ​ഗ​ത്ത് ചു​റ്റുമ​തി​ൽ പ​ണി​ത​ത്. നി​ർ​മാ​ണം ന​ട​ന്ന സ​മ​യ​ത്ത് ക്ര​ക്കേ​ട് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു വ​ക​വ​യ്ക്കാ​തെ​യ​ണ് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.
മ​തി​ൽ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​രാ​റു​കാ​ര​ൻ ത​ക​ർ​ന്ന ഭാ​ഗം നീ​ക്കം ചെ​യ്യാ​ൻ മ​ണ്ണു​മാ​ന്തി യ​ന്ത്ര​വു​മാ​യി എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ചു.
നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് റ​വ​ന്യൂ സം​ഘ​വും ചു​ങ്ക​ത്ത​റ വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി മ​തി​ലി​ടി​ഞ്ഞ​ത് പ​രി​ശോ​ധി​ച്ചു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ എം.​പി സി​ന്ധു അ​റി​യി​ച്ചു.