മ​ല​പ്പു​റ​ത്ത് യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്
Wednesday, July 6, 2022 12:07 AM IST
മ​ല​പ്പു​റം: എ​കെ​ജി സെന്‍ററി​ലേ​ക്ക് കോ​ണ്‍​ഗ്ര​സു​കാ​ർ ബോം​ബ് എ​റി​ഞ്ഞു​വെ​ന്ന വ്യാ​ജ ക​ഥ സൃ​ഷ്ടി​ച്ച് കേ​ര​ള​ത്തി​ൽ കലാ​പ​മു​ണ്ടാ​ക്കി വി​വാ​ദ​ങ്ങ​ളി​ൽ നി​ന്നു ഒ​ളി​ച്ചോ​ടാ​നു​ള്ള ഇ​ട​തു ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെ​ന്നും ക​ണ്‍​വീ​ന​ർ ഇ.​പി ജ​യ​രാ​ജ​നെ നു​ണ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​ൽ സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് പി.​എം.​എ സ​ലാം. യു​ഡി​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ത​ല​സ്ഥാ​ന​ത്തു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സാ​ണി​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല. എ​ന്താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തെ​ന്ന​ത് പ​ല സം​ശ​യ​ങ്ങ​ൾ​ക്കും ഇ​ട ന​ൽ​കു​ന്നു. സി​പി​എ​മ്മി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ അ​ത്ത​രം സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ല​മേ​റു​ന്ന​താ​ണ്. ബോം​ബ് ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്.

ശ്രീ​മ​തി ടീ​ച്ച​ർ എ.​കെ.​ജി സെ​ന്‍റ​റി​ലു​മു​ണ്ട്. ഇ​വ​രെ​ല്ലാം പ​റ​യു​ന്ന​താ​ക​ട്ടെ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. സി​പി​എം തി​ര​ക്ക​ഥ ജ​ന​ങ്ങ​ൾ ത​ള്ളി. പ്ര​തി​ക​ളെ ഇ​നി​യും പി​ടി​കൂ​ടാ​ത്ത​ത് ക​ള്ള​ക​ളി​ക്ക് തെ​ളി​വാ​ണെ​ന്നു പി.​എം.​എ സ​ലാം ചൂ​ണ്ടി​ക്കാ​ട്ടി.

പ​ട​ക്കം പൊ​ട്ടി​യാ​ൽ സം​ഭ​വി​ക്കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. പി​ന്നെ ക​രി​മ​രു​ന്നി​ന്‍റെ ഗ​ന്ധ​വും കു​ലു​ക്ക​വു​മെ​ല്ലാം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നു പ​റ​യു​ന്ന​തു എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

കൃ​ത്യ​മാ​യ നാ​ട​കം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കാ​വു​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ള്ള​ത്ത​ര​ങ്ങ​ൾ ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ വെ​ളി​വാ​കു​ക​യാ​ണ്. വി​ദേ​ശ ക​റ​ൻ​സി​യും സ്വ​ർ​ണ​വു​മെ​ല്ലാം ക​ട​ത്തി​യെ​ന്നു പ​റ​ഞ്ഞു രം​ഗ​ത്തു​വ​ന്ന​തു മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ ​ത​ന്നെ​യാ​ണ് എ​ന്ന​താ​ണ് ഏ​റെ ഗൗ​ര​വ​മെ​ന്നും പി.​എം.​എ സ​ലാം പ​റ​ഞ്ഞു.
കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​ണ്. രാ​ഹു​ൽ​ഗാ​ന്ധി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത ഇ.​ഡി നി​ര​വ​ധി പ​രാ​തി​ക​ളും തെ​ളി​വു​ക​ളും ഉ​ണ്ടാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. സി​പി​എം ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​ലു​ള്ള ഭ​ര​ണ​മാ​ണ് സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന​തെ​ന്നും പി.​എം.​എ സ​ലാം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ അ​ഷ്റ​ഫ് കോ​ക്കൂ​ർ, അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, ഡി​സി​സി പ്ര​സി​ഡ​ന്‍​റ് വി.​എ​സ് ജോ​യ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ഇ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, വാ​സു കാ​ര​യി​ൽ, മാ​ത്യു​വ​ർ​ഗീ​സ്, എം. ​അ​ബ്ദു​ള്ള​ക്കു​ട്ടി, അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള, ആ​ലി​പ്പ​റ്റ ജ​മീ​ല, എ​ൻ.​എ​ൻ ജേ​ക്ക​ബ്, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ഉ​മ്മ​ർ അ​റ​ക്ക​ൽ, പി.​കെ.​സി അ​ബ്ദു​റ​ഹി​മാ​ൻ, വി.​എ ക​രീം, സു​ഹ്റ മ​ന്പാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.