ഗു​ഡ്സ് ഓ​ട്ടോ ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ കു​ഴി​യി​ൽ വീ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, July 5, 2022 10:34 PM IST
മ​ല​പ്പു​റം: നി​യ​ന്ത്ര​ണം​വി​ട്ട മി​നി ഗു​ഡ്സ് ഓ​ട്ടോ ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ കു​ഴി​യി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ വ​ലി​യാ​ട് ചാ​പ്പ​ന​ങ്ങാ​ടി റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​ലി​യാ​ട് സ്വ​ദേ​ശി അ​ല്ല​ക്കാ​ട്ട് ബീ​രാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം എ​ന്ന മാ​നു (50) ആ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ കു​ഴി​യി​ൽ വീ​ണു ഇ​ബ്രാ​ഹി​മി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ മ​റ്റൊ​രു അ​ഴു​ക്കു​ചാ​ലി​നു മു​ക​ളി​ലൂ​ടെ മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ലി​പ​ണി​ക്കാ​ര​നാ​യ ഇ​ബ്രാ​ഹിം ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​തു സം​ബ​ന്ധി​ച്ച് കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​റെ​യും ഇ​ന്ത്യ​ൻ​ഓ​യി​ൽ അ​ദാ​നി ഗ്യാ​സ് മാ​നേ​ജ​ർ ഹ​രി​കൃ​ഷ്ണ​നെ​യും നേ​രി​ൽ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി.

യാ​തൊ​രു​വി​ധ സു​ര​ക്ഷ​യും ഉ​റ​പ്പു വ​രു​ത്താ​തെ​യാ​ണ് കു​ഴി​കീ​റി​യ​തെ​ന്നും കു​ഴി കീ​റി​യ​തി​നു ശേ​ഷം അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​ലി​യാ​ട് ച​ട്ടി​പ്പ​റ​ന്പ് റോ​ഡി​ൽ മാ​ത്രം 11 ല​ധി​കം കു​ഴി​ക​ളാ​ണ് ഗെ​യി​ലി​ന് വേ​ണ്ടി കീ​റി​യി​ട്ടു​ള്ള​ത്. ഇ​ബ്രാ​ഹി​മി​ന്‍റെ ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ:​മു​ഹ​മ്മ​ദ് റി​യാ​സ്, റ​മീ​സ, റ​സീ​ന, സ​ഹ​ദി​യ. മ​രു​മ​ക്ക​ൾ:​ഉ​മ്മ​ർ​കൂ​രി, സ​ഫ്വാ​ൻ, മ​ൻ​സൂ​ർ, ഷെ​റി​ൻ ഷ​ഹാ​ന.