ഉൗ​ർ​ങ്ങാ​ട്ടി​രി മ​ല​യോ​രമേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ വി​ള​യാ​ട്ടം
Tuesday, July 5, 2022 12:18 AM IST
ഉൗ​ർ​ങ്ങാ​ട്ടി​രി: ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട കോ​നൂ​ർ​ക്ക​ണ്ടി മ​ര​ത്തോ​ട് ഭാ​ഗ​ത്ത് കാ​ട്ടാ​ന ശ​ല്യം അ​തി​രൂ​ഷ​മാ​യി തു​ട​രു​ന്നു. പ്ര​ദേ​ശ​ത്ത് പ​ക​ൽ സ​മ​യ​ത്തു പോ​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ര​ത്തോ​ട് ഭാ​ഗ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്തെ കൃ​ഷി​ഭൂ​മി​ക​ളി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു. മ​ളി​യ​കു​ന്നു​മ്മ​ൽ ഗം​ഗാ​ധ​ര​ന്‍റെ അ​ന്പ​തി​ല​ധി​കം വാ​ഴ​ക​ളാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ടു കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നേ​ര​ത്തെ ഇ​രു​ട്ടു മൂ​ടു​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങാ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
ഇ​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ വ​രെ ആ​ന​ക​ൾ നി​ല​യുറപ്പി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ജാ​തി​ക്ക ശേ​ഖ​രി​ക്കാ​ൻ തോ​ട്ട​ത്തി​ൽ പോ​യ ഇ​രു​ന്പു​ഴി​യി​ൽ മീ​ന​യും മ​ക​നും കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കാ​ട്ട​ന​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്.
കാ​ട്ടാ​ന​ക​ൾ​ക്കു പു​റ​മെ കാ​ട്ടു​പ​ന്നി​യും ഇ​വി​ടെ സ​ജീ​വ​മാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ ഒ​ന്നാ​കെ ഇ​വ ന​ശി​പ്പി​ക്കു​ന്നു. വി​ള​ക​ളോ​ടൊ​പ്പം കൃ​ഷി ഭൂ​മി​യും ന​ശി​പ്പി​ക്കാ​റു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​രാ​തി പ​റ​യു​ന്നു. കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​വ​യു​ടെ അ​ക്ര​മം. പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം പ​ണി​യെ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ അ​ടു​ത്ത വി​ള ഇ​റ​ക്കു​ന്ന​ത്.
എ​ന്നാ​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യാ​ൽ വീ​ണ്ടും വ​ന്യ​ജീ​വി​ക​ളു​ടെ പ​രാ​ക്ര​മം തു​ട​ങ്ങും. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ജൂ​ണ്‍ 28ന് ​ചേ​ർ​ന്ന ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ വാ​ഴ, തെ​ങ്ങ്, കൈ​ത​ച്ച​ക്ക, ക​വു​ങ്ങ്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ ആ​ക​ർ​ഷി​ക്കു​ന്ന കൃ​ഷി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
എ​ന്നാ​ൽ പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം, ഇ​ത്ത​രം വി​ചി​ത്ര തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള അ​മ​ർ​ഷം ശ​ക്ത​മാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ശ്ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണ് മ​ല​പ്പു​റ​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന വ​ഴി​ക​ൾ, ആ​ക​ർ​ഷി​ക്കു​ന്ന വി​ള​ക​ൾ, വ​നാ​തി​ർ​ത്തി​ക​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​ഭാ​വം, മാ​ലി​ന്യ​ങ്ങ​ളു​ടെ നി​ക്ഷേ​പം എ​ന്നി​വ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ജി​ല്ലാ​സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.