അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വൈ​കു​ന്ന​താ​യി പ​രാ​തി
Tuesday, July 5, 2022 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രു​ടെ​യും ഹെ​ൽ​പ്പ​ർ​മാ​രു​ടെ​യും ഓ​ണ​റേ​റി​യം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ​ക്ക് എ​സ്ടി​യു പ​രാ​തി ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​നു കീ​ഴി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കു ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന​തി​ൽ ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് വ​രു​ത്തു​ന്ന​തെ​ന്നു എ​സ്ടി​യു ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.മ​റ്റെ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും മാ​സ​ത്തി​ലെ ആ​ദ്യ​വാ​ര​ത്തി​ൽ ഓ​ണ​റേ​റി​യം ല​ഭി​ക്കു​ന്പോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മാ​സാ​വ​സാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
കു​റ​ഞ്ഞ ശ​ന്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യും ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​ശ്ന​ത്തി​നു അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​അ​ബ്ദു​ൾ​നാ​സ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പ​ച്ചീ​രി ഫാ​റൂ​ഖ്, മോ​ട്ടോ​ർ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ഷീ​ർ ക​ട്ടു​പ്പാ​റ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ മാ​നു ആ​ലി​പ്പ​റ​ന്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു