പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 5, 2022 12:17 AM IST
പാ​റ​ൽ:​ പാ​റ​ൽ പ്ര​ദേ​ശ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​വ​ർ​ക്കു പാ​റ​ൽ പൊ​തു​ജ​ന വാ​യ​ന ഉ​പ​ഹാ​രം ന​ൽ​കി. പാ​റ​ൽ വീ​ട്ടി​ക്കാ​ട് സ്കൂ​ളി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​അ​ഫ്സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സ​തീ​ഷ് പാ​റ​ൽ അ​നു​മോ ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​പി.​ശി​ഹാ​ബു​ദീ​ൻ, മു​ൻ എ​ച്ച്എം കെ.​കെ.​യൂ​സ​ഫ്കു​ട്ടി, വി.​കെ.​ഹം​സ, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​കെ.​ഈ​സ, സെ​ക്ര​ട്ട​റി എം.​ര​വീ​ന്ദ്ര മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.