ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം: ക​ർ​ഷ​ക​യോ​ഗം
Monday, July 4, 2022 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്നു ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക ജ​ന​ത​ക്കു​ണ്ടാ​യ പ്ര​യാ​സം പ​രി​ഹ​രി​ക്കു​ന്ന​തി​നു ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ൽ​കു​ണ്ടി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ക​ർ​ഷ​ക യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ക​ർ​ഷ​ക​ര​ക്ഷ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഉ​ട​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം കൂ​ടി
ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത് ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ളും മ​റ്റും സം​സ്ഥാ​ന സ​ർ​ക്കാ​രി​ലെ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും നി​യ​മ​പ്ര​കാ​ര​മു​ള്ള സ​ർ​വ രേ​ഖ​ക​ളു​മു​ള്ള പു​ര​യി​ട​വും കൃ​ഷി​ഭൂ​മി​യും ഒ​രി​ഞ്ചു​പോ​ലും കാ​ട്ടു​മൃ​ഗ​സ​ങ്കേ​ത​ത്തി​ന് വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ
മു​ന്പാ​കെ വൃ​ക്ത​മാ​ക്കി. സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം ദേ​ശീ​യ​പാ​ർ​ക്കു​ക​ളു​ടെ​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ വ​രും. ഇ​തു വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​യ​ട​ക്കം ജ​ന​ങ്ങ​ളെ​യാ​ണ് സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന വി​ധി​യാ​ണ് ഇ​തി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ർ​ണ​യി​ച്ച് നേ​ര​ത്തെ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു വി​ജ്ഞാ​പ​ന​ത്തെ തു​ട​ർ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ സൃ​ഷ്ടി​ച്ച ആ​ശ​ങ്ക ഇ​തു​വ​രെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളൊ​ന്നും പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യി​ല്ലെ​ന്ന വ​നം വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​മൊ​ന്നും ക​ർ​ഷ​ക​ർ വി​ശ്വ​സി​ക്കു​ന്നി​ല്ല.
എ​ന്നും വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന വി​ഭാ​ഗ​മാ​ണ് ക​ർ​ഷ​ക സ​മൂ​ഹ​മെ​ന്നും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.​അ​തേ സ​മ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ലും മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക വ​ലു​താ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ വാ​ക്കോ​ട്, കു​ട്ട​ത്തി വാ​ർ​ഡു​ക​ളി​ലും ക​ർ​ഷ​ക യോ​ഗം ചേ​ർ​ന്നു.​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.​ക​ൽ​കു​ണ്ടി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക യോ​ഗ​ത്തി​ൽ ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ലി​ൻ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷീ​നാ​ജി​ൽ​സും പ​ങ്കെ​ടു​ത്തു.
കാ​ർ​ഷി​ക മേ​ഖ​ല​യെ
ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ പ​രി​ധി​യി​ൽ നി​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​ഐ​ടി​യു വ​ണ്ടൂ​ർ ഏ​രി​യ മ​രം ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​കെ. യ​ഹ്യ,
ഉ​ബൈ​ദ് എ​ട​വ​ണ്ണ, വി. ​റി​യാ​സ്, അ​ൻ​വ​ർ പോ​രൂ​ർ, യു. ​സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ:​ടി.​കെ. ബ​ഷീ​ർ(​ചെ​യ​ർ​മാ​ൻ), ടി.​പി. ബാ​ല​ൻ (ക​ണ്‍​വീ​ന​ർ),രാ​ജ​ൻ തു​വൂ​ർ (ട്ര​ഷ​റ​ർ).
കി​സാ​ൻ​സ​ഭ
പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
മ​ല​പ്പു​റം: വ​ന സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി മ​ല​യോ​ര മേ​ഖ​ല​യി​ൽ ഭീ​തി​യും ആ​ശ​ങ്ക​യും ഉ​യ​ർ​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പു​തി​യ നി​ർ​മാ​ണം ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 18 ന് ​നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തും. പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​ല​വി​ലു​ള്ള​ത്.
കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ തേ​ങ്ങ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കേ​ര ക​ർ​ഷ​ക​രു​ടെ പ്ര​യാ​സം ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​സെ​യ്ത​ല​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, ടി. ​അ​ബ്ദു, എ.​പി രാ​ജ​ഗോ​പാ​ൽ, ടി. ​ഷ​ർ​മി​ള, ഇ. ​അ​ബ്ദു, പ്ര​ദീ​പ് മേ​നോ​ൻ, പു​ല​ത്ത് കു​ഞ്ഞു, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.