മങ്കട: മങ്കട മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഞ്ഞളാംകുഴി അലി എംഎൽഎയുടെയും മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
രാമപുരം ജെംസ് കോളജിൽ നടന്ന ചടങ്ങ് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. നാനൂറിൽ പരം വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു. എംഎസ്എഫ് പ്രസിഡന്റ് ശാക്കിർ എം.അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, ജെംസ് കോളജ് ഡയറക്ടർ ഹംസ, വാപ്പുട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ രീം, ജില്ലാ പഞ്ചായത്ത് മെംബർമാരായ ടി.പി ഹാരിസ്, പി. ഷെഹർബാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചക്കച്ചൻ ഉമ്മുകുൽസു, അഡ്വ.അസ്ക്കറലി, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പാട്ടുകുത്ത്, ബ്ലോക്ക് സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ജാഫർ വെള്ളെക്കാട്ട്, കെ.പി സാദിഖലി, സൈനുദീൻ, എം.ടി റാഫി കൊളത്തൂർ, അനീസ് വെള്ളില, ശിബി മക്കരപ്പറന്പ, മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ ആഷിഖ് പാതാരി, അറഫ ഉനൈസ്, ആസിഫ് കൂരി, ലത്തീഫ് അസ്ലം, അജ്മൽ മങ്കട, സാബിക്ക് കാളാവ്, ഷാഫി മങ്കട, ഉസൈർ പുഴക്കത്തൊടി, നിസാർ പാങ്ങ്, യാസർ പനങ്ങാങ്ങര എന്നിവർ പ്രസംഗിച്ചു.