സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണം: എ​സി​സി​എ
Monday, July 4, 2022 12:25 AM IST
മ​ല​പ്പു​റം: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ​യും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന ക​ര്‍​ഷ​ക​രെ​യും മ​റ്റു​ള്ള​വ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ അ​ല​സ​ത വെ​ടി​ഞ്ഞു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ഓ​ള്‍ ക്രി​സ്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ന്‍ (എ​സി​സി​എ) സെ​ന്‍​ട്ര​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ഭൂ​പ​രി​ധി കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍ മാ​തൃ​ക​യാ​ക്കി കേ​ര​ള​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും കൃ​ഷി​യി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി സ​മാ​ധാ​ന​പ​ര​മാ​യി ജീ​വി​ക്കു​ന്ന ക​ര്‍​ഷ​ക​രെ സ​മ​ര​മാ​ര്‍​ഗ​ങ്ങ​ളി​ലേ​ക്കു തി​രി​യു​വാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്ക​രു​തെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​നു​ഷ്യ​നേ​ക്കാ​ള്‍ പ്ര​കൃ​തി​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ത​ല​തി​രി​ഞ്ഞ പ്ര​കൃ​തി സ്‌​നേ​ഹം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് സം​ഘ​ടി​ത​മാ​യി വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു പ്ര​ശ്‌​ന പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും എ​സി​സി​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ത്ക​ണ്ഠ​യും ആ​കു​ല​ത​യും നി​രാ​ശ​യും മ​ന​സി​ലൊ​തി​ക്കി ഇ​ന്നും കാ​ര്‍​ഷി​ക​വൃ​ത്തി തു​ട​രു​ന്ന ക​ര്‍​ഷ​ക​രോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ​രു​ടെ സ​മ​ര​വ​ഴി​ക​ളി​ല്‍ അ​വ​ര്‍​ക്കൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും എ​സി​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ബെ​ഞ്ച​മി​ന്‍ ഈ​ശോ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലാ​ലി ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.