മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​ദ​രിച്ചു
Monday, July 4, 2022 12:25 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ’ആ​ദ​രം -2022’ യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ച്ച്എം​വൈ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ല്ലി​ക്കു​ത്ത് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​ർ​ക്ക് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബീ​നാ ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എം. നാ​സ​ർ, മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, വ​ല്ലാ​ഞ്ചി​റ ഫാ​ത്തി​മ, സി. ​സ​ക്കീ​ന, ജ​സീ​നാ​ബി അ​ലി, ഐ​എ​എം ജ​ന​റ​ൽ മാ​നേ​ജ​ർ യൂ​നു​സ് മു​ഹ​മ്മ​ദ്, എ​ജി​എം അ​സ്ഫി​ന അ​ഷ്റ​ഫ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.