വാ​ക്കു​ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു
Monday, July 4, 2022 12:25 AM IST
പാ​ണ്ടി​ക്കാ​ട്: വ്യ​ക്തി വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു.​സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ാണ്ടി​ക്കാ​ട് ത​ന്പാ​ന​ങ്ങാ​ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ്‍ സം​ഭ​വം ന​ട​ന്ന​ത്. ത​ന്പാ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ് (53), പൂ​വ​ഞ്ചേ​രി തു​ള​സി​ദാ​സ് (47) എ​ന്നി​വ​ർ​ക്കാ​ണ്‍ പ​രി​ക്കേ​റ്റ​ത്.​
ഏ​റെ നാ​ളാ​യി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം പ​തി​വാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.​ത​ല​യ്ക്കും ചെ​വി​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും കൈ​യ്ക്കു പ​രി​ക്കേ​റ്റ തു​ള​സി​ദാ​സി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്‍.