ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, July 3, 2022 12:21 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ളു​ന്പി​യം​പാ​ടം പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി എ​ത്തി​യ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഏ​റെ നേ​രം ത​ന്പ​ടി​ച്ച​തും പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി.

വെ​ളു​ന്പി​യം​പാ​ട​ത്തെ ഉ​ലു​വാ​ൻ മു​ഹ​മ്മ​ദാ​ലി, സ്രാ​ന്പി​ക്ക​ൽ ഹൈ​ദ്രു, കെ.​ടി. അ​ബ്ദു​ൾ​ക​രീം, കെ.​ടി. കു​ഞ്ഞാ​പ്പ, അ​ബു​കാ​രാ​ട​ൻ, അ​മീ​ർ കു​നി​പ്പാ​ല എ​ന്നി​വ​ർ വീ​ട്ടു​മു​റ്റ​ത്ത് ചെ​യ്തു വ​രു​ന്ന തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ലെ കു​നി​പ്പാ​ല, അ​ന്പി​ട്ടാ​ൻ​പൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം വ​രു​ത്തി​യ ആ​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി വെ​ളു​ന്പി​യം​പാ​ട​ത്ത് എ​ത്തി​യ​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ മാ​റി​യി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.