മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ: സ്പി​ന്നിം​ഗ് മി​ല്ലി​ലെ ശ​ന്പ​ള കു​ടി​ശി​ക ന​ൽ​കു​മെ​ന്നു വ്യ​വ​സാ​യ വ​കു​പ്പ്
Saturday, July 2, 2022 12:42 AM IST
മ​ല​പ്പു​റം: സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കു കു​ടി​ശി​ക​യാ​യ 2020 ഏ​പ്രി​ലി​ലെ ശ​ന്പ​ളം മി​ല്ലി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്പോ​ൾ ന​ൽ​ക​ണ​മെ​ന്നു കൈ​ത്ത​റി ഡ​യ​റ​ക്ട​ർ​ക്കും മി​ൽ എം​ഡി​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പു സെ​ക്ര​ട്ട​റി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണെ​ങ്കി​ലും മ​ല​പ്പു​റം സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കി വ​രു​ന്നു​ണ്ടെ​ന്നു സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശം മ​റി​ക​ട​ന്നു ജോ​ലി ചെ​യ്ത​വ​ർ​ക്കു ശ​ന്പ​ളം മു​ട​ങ്ങി​യെ​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​ക്കു​ള്ള വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് പ്ര​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.