കാ​ടി​ന്‍റെ മ​ക്ക​ളു​ടെ അ​മ്മി​ണി ടീ​ച്ച​ർ 37 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം പ​ടി​യി​റ​ങ്ങി
Saturday, July 2, 2022 12:42 AM IST
എ​ട​ക്ക​ര: കാ​ടി​ന്‍റെ മ​ക്ക​ളു​ടെ അ​മ്മി​ണി​ടീ​ച്ച​ർ 37 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന സേ​വ​ന​ത്തി​ന് ശേ​ഷം പ​ടി​യി​റ​ങ്ങി. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പി​ക നി​ല​ന്പൂ​ർ മ​ണ​ലോ​ടി​യി​ലെ അ​മ്മി​ണി ടീ​ച്ച​റാ​ണ് കാ​ടി​നെ സ്നേ​ഹി​ക്കു​ന്ന ആ​ദി​വാ​സി കു​രു​ന്നു​ക​ൾ​ക്കി​ട​യി​ൽ നി​ന്നു ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം പ​ടി​യി​റ​ങ്ങി​യ​ത്. വ​ന​ത്തി​നു​ള്ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ജേ​ാലി ചെ​യ്യാ​ൻ ആ​രും മ​ടി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ആ​ദി​വാ​സി ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച അ​മ്മി​ണി ടീ​ച്ച​ർ വെ​റും കൈ​യോ​ടെ പ​ടി​യി​റ​ങ്ങു​ന്പോ​ൾ കോ​ള​നി​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത് അ​ധ്യാ​പി​ക​യെ മാ​ത്ര​മ​ല്ല, സ്നേ​ഹ​വ​തി​യാ​യ ഒ​ര​മ്മ​യെ കൂ​ടി​യാ​ണ്.
1982-ലാ​ണ് പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി ബാ​ല വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ അ​മ്മി​ണി ടീ​ച്ച​ർ​ക്ക് ജോ​ലി ല​ഭി​ച്ച​ത്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ കെ​ാടും​വ​ന​പാ​ത​യി​ലൂ​ടെ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി കോ​ള​നി​യി​ലെ​ത്തി​യാ​ണ് കു​രു​ന്നു​ക​ൾ​ക്കു ടീ​ച്ച​ർ അ​ക്ഷ​ര വെ​ളി​ച്ചം പ​ക​ർ​ന്ന​ത്. അ​ക്കാ​ല​ത്ത് കോ​ള​നി​ക്കാ​രു​ടെ അ​വ​സ്ഥ വ​ള​രെ ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു. പു​റ​മെ നി​ന്നു​ള്ള​വ​രെ കാ​ണു​ന്പോ​ൾ സ്വ​ന്തം കൂ​ര​ക​ളി​ലേ​ക്കു ഓ​ടി​യൊ​ളി​ക്കു​ന്ന ആ​ദി​വാ​സി​ക​ളെ നി​ത്യ​വും സ​ന്ദ​ർ​ശി​ച്ച് അ​ക്ഷ​ര​ങ്ങ​ളു​ടെ​യും അ​റി​വി​ന്‍റെ​യും പ്രാ​ധാ​ന്യം അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തു​ട​ക്കം.
നി​ത്യ​വും പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി കോ​ള​നി​യി​ലെ​ത്തി ഓ​രോ കു​ടും​ബ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ട്ട് കു​ട്ടി​ക​ളെ ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചാ​യി​രു​ന്നു അ​ധ്യാ​പ​നം. ടീ​ച്ച​റു​ടെ പി​ന്നീ​ടു​ള്ള ജീ​വി​തം കോ​ള​നി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടു. മു​പ്പ​ത്തി​യേ​ഴ് വ​ർ​ഷ​ത്തി​നു ശേ​ഷം കോ​ള​നി വി​ടു​ന്പോ​ൾ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നാ​യി ആ​ർ​ജി​ത​മാ​യ വി​ദ്യ പ​ക​ർ​ന്നു ന​ൽ​കി​യ​തി​ലു​ള്ള അ​ത്മ​സം​തൃ​പ്തി മാ​ത്ര​മാ​ണ് അ​മ്മി​ണി ടീ​ച്ച​ർ​ക്ക് കൈ​മു​ത​ലാ​യു​ള്ള​ത്. ദീ​ർ​ഘ​കാ​ല സേ​വ​നം അ​നു​ഷ്ഠി​ച്ച ടീ​ച്ച​ർ​ക്ക് യാ​തൊ​രു വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ച്ചി​ല്ല. പ​ല പ​ടി​ക​ളും ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ടീ​ച്ച​ർ​ക്കാ​യി ക​നി​ഞ്ഞി​ല്ല. നി​സ്തു​ല​മാ​യ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ടു​ന്പോ​ൾ സ്വ​ന്ത​മാ​യി ഒ​ന്നും നേ​ട​നാ​യി​ല്ലെ​ങ്കി​ലും ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന് വി​ദ്യ പ​ക​ർ​ന്ന് ന​ൽ​കി​യ നി​ർ​വൃ​തി​യി​ലാ​ണ് ടീ​ച്ച​ർ.