മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു: പി​എ​സ്‌​സി പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ ക്ലോ​ക്ക് ഉ​ട​ൻ
Friday, July 1, 2022 12:59 AM IST
മ​ല​പ്പു​റം: പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
2021 ന​വം​ബ​ർ 20 ന് ​ന​ട​ത്തി​യ പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ, ബെ​ൽ വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം എ​ഴു​താ​ൻ സ​മ​യം തി​ക​ഞ്ഞി​ല്ലെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് പി​എ​സ്‌​സി സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.
ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്ക് പ​രീ​ക്ഷ​യാ​ണ് 2021 ന​വം​ബ​ർ 20 ന് ​ന​ട​ത്തി​യ​തെ​ന്നും 14 ജി​ല്ല​ക​ളി​ലാ​യി 1014 സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രീ​ക്ഷ​ക​ൾ കു​റ്റ​മ​റ്റ ത​ര​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ച്ച് ധ​രി​ക്കു​ന്ന​ത് വി​ല​ക്കി​യ​ത്. ഓ​രോ അ​ര മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ഴും വാ​ണിം​ഗ് ബെ​ൽ അ​ടി​ക്കാ​റു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 276 ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ ആ​രും ബെ​ൽ കേ​ട്ടി​ല്ലെ​ന്ന് പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ടി.​കെ. മു​ഹ​മ്മ​ദ് സാ​ദി​ഖ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.