ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​വ​ധി​യി​ൽ: ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ചുമതലകൾ താത്കാലികമായി കൈമാറി
Friday, July 1, 2022 12:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ക​രം ചു​മ​ത​ല ന​ൽ​കാ​തെ ര​ണ്ടാ​ഴ്ച​യാ​യി അ​വ​ധി​യി​ലാ​യ സൂ​പ്ര​ണ്ടി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല കൈ​മാ​റി ഡി​എം​ഒ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ക​ള​ക്ട​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക​മാ​യി ചു​മ​ത​ല​ക​ൾ കൈ​മാ​റി ഉ​ത്ത​ര​വി​ട്ട​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​സി. ബി​ന്ദു​വി​നാ​ണ് ചു​മ​ത​ല. സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ സെ​ക്ര​ട്ട​റി സി.​ആ​ർ. പ്ര​സ​ന്ന​നും ബ്ല​ഡ് ബാ​ങ്കി​ന്‍റെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല ആ​ർ​എം​ഒ ഡോ.​ടി.​കെ. അ​ബ്ദു​ല്ല റ​സാ​ഖി​നും ന​ൽ​കി​യി​ട്ടു​ണ്ട്. സൂ​പ്ര​ണ്ട് പ​ക​രം ആ​ളി​ല്ലാ​തെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യി​രു​ന്നു. ര​ണ്ട് ആ​ഴ്ച മു​ൻ​പാ​ണ് സൂ​പ്ര​ണ്ട് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​വ​ധി നാ​ലു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു കൊ​ണ്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ​ക​രം ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​പ്ര​ണ്ട് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ 27 ന് ​ആ​ശു​പ​ത്രി ആ​ർ​എം​ഒ​ക്ക് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി ജി​ല്ലാ മെ​ഡി​ക്ക​ൽ
ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യും ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ർ​ണ ചു​മ​ത​ല സൂ​പ്ര​ണ്ടി​നാ​ണ്. പ​ക​രം ആ​ളി​ല്ലാ​താ​യ​തോ​ടെ ഒ​ട്ടേ​റെ പേ​രാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സി​ലെ​ത്തി മ​ട​ങ്ങേ​ണ്ടി വ​ന്ന​ത്.
ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഇ​തു​മൂ​ലം വ​ലി​യ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ എ​ച്ച്എം​സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ കു​റ്റീ​രി മാ​നു​പ്പ, ഹം​സ പാ​ലൂ​ർ എ​ന്നി​വ​ർ ക​ള​ക്ട​റെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.