നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു
Friday, July 1, 2022 12:58 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ മ​രം വീ​ണ് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് നാ​ടു​കാ​ണി ചു​ര​ത്തി​ലെ ത​ണു​പ്പ​ൻ ചോ​ല​ക്ക് സ​മീ​പം റോ​ഡി​ന് കു​റു​കെ മ​രം​വീ​ണ​ത്.
ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​ഷം ചു​ര​ത്തി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​തു​വ​ഴി​യെ​ത്തി​യ യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ല്ലി​ക്കു​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ന​പാ​ല​ക​ർ എ​ത്തി മ​രം വെ​ട്ടി​മാ​റ്റി പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.
ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. അ​ബ്ദു​ൽ ജ​ലീ​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എ​സ്. സു​ധീ​ഷ്, എം.​എ​സ്. സ​ന്തോ​ഷ്, വാ​ച്ച​ർ​മാ​രാ​യ റ​ഷീ​ദ്, രാ​ജ​ൻ, കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.