യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കെഎ​സ്ഇ​ബി ഓ​ഫീ​സ് മാ​ർ​ച്ച്
Friday, July 1, 2022 12:58 AM IST
എ​ട​ക്ക​ര: സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ട​തു​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു വി​ടാ​നാ​ണ് വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി.
വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രെ എ​ട​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെഎ​സ്ഇ​ബി ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് കെഎ​സ്ഇബി ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു.
മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ കാ​ട്ടി​പ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജെ​യിം​സ്, കെ.​സി. ഷാ​ഹു​ൽ ഹ​മീ​ദ്, നി​ഷാ​ദ് മെ​ട്രി​ക്, നാ​സ​ർ ചെ​ന്പ​ൻ കൊ​ല്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ധ​നീ​ഷ് ഗോ​പി, വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, ഇ​ഖ്ബാ​ൽ കാ​ര​ക്കു​ന്ന​ൻ, ഫൈ​സ​ൽ മെ​സി, ഷാ​ന​വാ​സ് പ​നോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.