നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത: ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ
Wednesday, June 29, 2022 12:38 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ല റോ​ഡ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം വെ​ടി​യാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ഹ​സി​ൽ​ദാ​രെ സ​ന്ദ​ർ​ശി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു എ​ല്ലാ സ​ഹ​ക​ര​ണ​വും ഉ​റ​പ്പു ന​ൽ​കി. ത​ഹ​സി​ൽ​ദാ​ർ 2019 ൽ ​നി​ല​ന്പൂ​ർ ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ കെ.​എ​ൻ.​ജി. റോ​ഡി​ന്‍റെ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് സ്കെ​ച്ചും പ്ലാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എ.​പി. സി​ന്ധു പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​വേ ന​ട​ത്തി​യ ഭാ​ഗ​ത്ത് വീ​ണ്ടും മാ​ർ​ക്ക് ചെ​യ്തു ന​ൽ​കും. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും സ​ർ​വേ​യ​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.
പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ണ്ടു മാ​സം മു​ന്പു ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ വ​കു​പ്പു​ക​ളോ​ടു ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് ന​ട​പ​ടി വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണു ആ​ക്ഷേ​പം.
നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ന് 12 മീ​റ്റ​ർ വീ​തി നി​ല​ന്പൂ​ർ കീ​ർ​ത്തി​പ്പ​ടി മു​ത​ൽ ജ്യോ​തി​പ്പ​ടി വ​രെ പ​ല ഭാ​ഗ​ത്തു​മി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ര​ണ്ടു മാ​സ​മാ​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ഹ​സി​ൽ​ദാ​രെ കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ച​ത്. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ക്ക് പു​റ​മെ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. ബ​ഷീ​ർ, സൈ​ജി മോ​ൾ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി. ​ശ​ബ​രി​ശ​ൻ, ജം​ഷീ​ദ്, അ​ഷ്റ​ഫ് എ​ന്നി​വ​രും ത​ഹ​സി​ൽ​ദാ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.