ഉ​ച്ച​ക്കു​ളം ആ​ദി​വാ​സി കോ​ള​നി​യോ​ട് ചേ​ർ​ന്നു ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്രം വ​രു​ന്നു
Wednesday, June 29, 2022 12:38 AM IST
നി​ല​ന്പൂ​ർ: പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദ​ത്തെ​ടു​ത്ത മൂ​ത്തേ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്കു​ള​ത്ത് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​നോ​ദസ​ഞ്ചാ​രി​ക​ൾ നെ​ടു​ങ്ക​യ​ത്ത് നി​ന്നു വ​ന​ത്തി​ലൂ​ടെ യാ​ത്ര ന​ട​ത്തി ഉ​ച്ച​ക്കു​ള​ത്തെ​ത്തി കാ​ഴ്ച​ക​ൾ ക​ണ്ടു തി​രി​ച്ച് നെ​ടു​ങ്ക​യ​ത്ത് ത​ന്നെ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു ജോ​ലി​യും സു​സ്ഥി​ര​വ​രു​മാ​നം കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ആ​ദി​വാ​സി ജീ​വി​ത​രീ​തി, നി​ല​ന്പൂ​രി​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്രം, വ​നം, വ​ന്യ​ജീ​വി പ​ഠ​നം, ഭ​ക്ഷ​ണ​ശാ​ല, വി​വി​ധ​ത​ര​ത്തി​ലു​ള്ള ഉ​ല്ലാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
നാ​ലു കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ന്തി​മ ക​ര​ട് അ​വ​ത​ര​ണം ഇ​ന്ന​ലെ
പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള-​ഇ​ക്കോ ​ടൂ​റി​സം പ്രൊ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡി. ​മ​നോ​ജ്കു​മാ​ർ പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ പി. ​പ്ര​വീ​ണ്‍, മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം.​പി. ആ​യി​ഷ, ജെഎ​സ്എ​സ് ഡ​യ​റ​ക്ട​ർ വി. ​ഉ​മ്മ​ർ​കോ​യ, എ​ൻ​ടി​ഒ സെ​ക്ര​ട്ട​റി ഒ. ​അ​ർ​ജു​ൻ, പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ‌ജൂലൈ പ​ത്തി​ന​കം അ​ന്തി​മ പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ നി​ല​ന്പൂ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യി മൂ​ത്തേ​ടം മാ​റും.