മ​ന്പാ​ട് മു​ജീ​ബ് റ​ഹ്മാ​ന്‍റെ മ​ര​ണം: പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Wednesday, June 29, 2022 12:37 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് തു​ണി​ക്ക​ട​യു​ടെ ഗോ​ഡൗ​ണി​ൽ കോ​ട്ട​ക്ക​ൽ വെ​സ്റ്റ് വെ​ല്ലൂ​ർ സ്വ​ദേ​ശി പ​ള്ളി​ത്തൊ​ടി മു​ജീ​ബ് റ​ഹ്മാ​ൻ (29) മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ 13 പ്ര​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ചു പേ​രെ നി​ല​ന്പൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കോ​ട​തി ഇ​വ​രെ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്തി​ട്ടു​ള്ള​ത്.
മ​ന്പാ​ട് തു​ണി​ക്ക​ട ഉ​ട​മ മ​ഞ്ചേ​രി കാ​ര​ക്കു​ന്ന് സ്വ​ദേ​ശി മൂ​ല​ത്ത് അ​ബ്ദു​ൾ ഷ​ഹ​ദ് (ബാ​ജു-23), ന​റു​ക​ര സ്വ​ദേ​ശി പു​ത്ത​ല​ത്ത് ജാ​ഫ​ർ (26), കി​ഴ​ക്കേ​ത്ത​ല സ്വ​ദേ​ശി പെ​രും​പ​ള്ളി മു​ഹ​മ്മ​ദ് അ​ന​സ് (25), പ​യ്യ​ൻ ഷ​ബീ​ബ് ( 28), മ​ര​ത്താ​ണി സ്വ​ദേ​ശി മേ​ച്ചേ​രി മു​ഹ​മ്മ​ദ് റാ​ഫി (27) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

കി​ഴി​ശേ​രി​ക്ക​ടു​ത്ത് ഒ​മാ​ന്നൂ​ർ, മു​ജീ​ബി​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച കാ​ര​ക്കു​ന്ന് ഹാ​ജി​യാ​ർ​പ​ടി​യി​ലെ മൈ​താ​ന​ത്തു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തും. ഈ ​മാ​സം 17 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ 13 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച പ്ര​തി​ക​ളെ കോ​ട​തി​യി​ൽ തി​രി​ച്ചേ​ൽ​പ്പി​ക്കും.