ബ​ഫ​ർ​സോ​ണ്‍: കർഷകമാർച്ചിൽ പങ്കെടുത്തത് ആയിരങ്ങൾ
Wednesday, June 29, 2022 12:37 AM IST
മ​ല​പ്പു​റം: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്നു ഒ​രു ക​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​മി​ര​ന്പി.
ക​ന​ത്ത മ​ഴ​യെ പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് ആ​യി​ര​ങ്ങ​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​യാ​യി​രു​ന്നു മാ​ർ​ച്ച്. ക​ർ​ഷ​ക​ർ നാ​ടി​ന്‍റെ ന​ട്ടെ​ല്ല്, ക​പ​ട പ​രി​സ്ഥി​തി വാ​ദം ത​ക​ര​ട്ടെ, ക​ർ​ഷ​ക​ർ എ​ന്നും അ​ടി​മ​ക​ള​ല്ല, മ​ല​യോ​ര ജ​ന​ത​യെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, മ​ണ്ണും വി​ണ്ണും കാ​ക്കു​ന്ന​വ​ർ ക​ർ​ഷ​ക​രാ​ണേ, സം​ര​ക്ഷി​ത മേ​ഖ​ല വ​ന​ത്തി​ൽ മാ​ത്രം ആ​ക്കു​ക തു​ട​ങ്ങി​യ​വ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് ക​ർ​ഷ​ക​ർ ഒ​ന്ന​ട​ങ്കം മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജോ​സ് പ​ള്ള​ത്ത് ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​കാ​ട്ടി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​പ്പോ​ൾ അ​ണി​നി​ര​ന്ന സ​മ​ര​ക്കാ​ർ അ​തി​നു പി​ന്തു​ണ​യ​ർ​പ്പി​ച്ചു ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.
മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​മ​ര​ശേ​രി, മാ​ന​ന്ത​വാ​ടി രൂ​പ​ത​ക​ളി​ലെ ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. മാ​ർ​ച്ച്. ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ മു​ത​ൽ കി​ഴ​ക്ക​ൻ ഏ​റ​നാ​ടി​ന്‍റെ മ​ല​മ​ട​ക്കു​ക​ൾ താ​ണ്ടി മ​ല​യോ​ര ക​ർ​ഷ​ക​ർ അ​തി​ജീ​വ​ന​ത്തി​നാ​യി പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ അ​ണി​ചേ​രാ​ൻ മ​ല​പ്പു​റ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന കാ​ഴ്ച്ച​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ മ​ണി​മൂ​ളി, നി​ല​ന്പൂ​ർ ഫൊ​റോ​ന​ക​ൾ​ക്കും താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ ക​രു​വാ​ര​കു​ണ്ട്, പെരിന്തൽമണ്ണ, പ​രി​യാ​പു​രം, മ​ല​പ്പു​റം ഫൊ​റോ​ന​ക​ൾ​ക്കും കീ​ഴി​ലു​ള്ള ദേ​വാ​ല​യ ഇ​ട​വ​ക​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ല​പ്പു​റം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നു ആ​രം​ഭി​ച്ച മാ​ർ​ച്ച് ഉ​ച്ച​ക്കു 12ന് ​ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശം ജ​ന​സാ​ഗ​ര​മാ​യി മാ​റി. പൊ​തു​ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്താ​തെ ചി​ട്ട​യാ​യാ​ണ് മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് നീ​ങ്ങി​യ​ത്. വൈ​ദി​ക​രും സ​ന്യ​സ്ഥ​രും സ്ത്രീ​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ക​ർ​ഷ​ക​ർ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു.