വെ​ളി​ച്ച​മി​ല്ലാ​തെ ക​രു​വാ​ര​കു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡ്
Tuesday, June 28, 2022 12:02 AM IST
ക​രു​വാ​ര​ക്കു​ണ്ട്: നേ​ര​മി​രു​ട്ടി ക​ട​ക​ള​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഇ​രു​ട്ടി​ലാ​കും. യാ​ത്ര​ക്കാ​ർ വെ​ളി​ച്ച​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടും. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ബ​സ് സ്റ്റാ​ൻ​ഡാ​യ കി​ഴ​ക്കേ​ത്ത​ല​ ബ​സ് സ്റ്റാ​ൻ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി.
ജ​ന​സാ​ന്ദ്ര​ത​യേ​റെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട്. പ​ഠ​നം, ക​ച്ച​വ​ടം, കൃ​ഷി, ജോ​ലി, ചി​കി​ത്സ, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​നേ​ന ക​രു​വാ​ര​ക്കു​ണ്ടി​ൽ നി​ന്നു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്.
അ​തു​പോ​ലെ ത​ന്നെ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ൾ ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തു​ന്ന​തും. യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം ഏ​ക ആ​ശ്ര​യം ക​രു​വാ​ര​കു​ണ്ടി​ലെ കി​ഴ​ക്കേ​ത്ത​ല​ബ​സ് സ്റ്റാ​ൻ​ഡാ​ണ്. രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യി ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ന​ന്നേ വ​ല​യു​ക​യാ​ണ്.
ക​ട​ക​ൾ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ഇ​രു​ട്ടി​ൽ മു​ങ്ങും. തെ​രു​വു​നാ​യ്ക്ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ താ​വ​ള​മ​ടി​ക്കു​ക കൂ​ടി ചെ​യ്യു​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.
പ്ര​ഭാ​ത​സ​വാ​രി​ക്കാ​ർ​ക്കും രാ​വി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു പോ​കേ​ണ്ട യാ​ത്ര​ക്കാ​രും പ​ത്ര​വി​ത​ര​ണ​ക്കാ​രും വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ക​രു​വാ​ര​ക്കു​ണ്ടി​ൽ നി​ല​വി​ൽ ഒ​രു ബ​സ് സ്റ്റാ​ൻ​ഡ്് മാ​ത്ര​മാ​ണു​ള്ള​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​ണി​യാ​നു​ള്ള ശ്ര​മം ഇ​തു​വ​രെ​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കി​ഴ​ക്കേ​ത്ത​ല​ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ളി​ച്ചം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.