മ​ണ്ണാ​ർ​മ​ല ക്വാ​റി മേ​ഖ​ല: പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, June 28, 2022 12:02 AM IST
മ​ണ്ണാ​ർ​മ​ല: ജി​ല്ലാ ജി​യോ​ള​ജി​സ്റ്റും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ക്വാ​റി നി​രോ​ധി​ത മേ​ഖ​ല​യെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ദേ​ശ​മാ​യ മ​ണ്ണാ​ർ​മ​ല​യി​ൽ ക്വാ​റി​ക്ക് വേ​ണ്ടി സ​ർ​വേ സ്കെ​ച്ച് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ഫ​യ​ലി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്പോ​ൾ ജ​ന​പ​ക്ഷ​ത്തു നി​ന്നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്നും ക്വാ​റി സ​ർ​വേ സ്കെ​ച്ചി​നു​ള്ള അ​പേ​ക്ഷ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ ധ​ർ​ണ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള്ളൂ​രാ​ൻ ഹ​നീ​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ക​ക്കൂ​ത്ത്, വാ​ർ​ഡ് മെം​ബ​ർ ഹൈ​ദ​ർ തോ​ര​പ്പ, ക​ണ്‍​വീ​ന​ർ റ​ഷീ​ദ് ച​ക്ക​പ്പ​ത്ത്, ട്ര​ഷ​റ​ർ ഉ​മ​ർ കോ​ഴി​ശീ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.