ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 28, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ​യും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ൽ ഗോ​വ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച നി​മി​ഷ​യെ​യും ചാ​ത്ത​ന​ല്ലൂ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു. എ​ട്ടാം വാ​ർ​ഡ് മെം​ബ​ർ പി.​പി ഷി​ഹാ​ബു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സി.​കെ നൗ​ഷാ​ദ് മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി സ​ക്കീ​ർ, സെ​ക്ര​ട്ട​റി പി.​പി ഹം​സ, യു. ​അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷ​ബീ​ർ ചാ​ത്തോ​ലി​ൽ, അ​യ്യൂ​ബ് ആ​റ​ങ്കോ​ടാ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെ​ടു​ത്തു.

മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം

നി​ല​ന്പൂ​ർ: കേ​ര​ള പ്രൈ​വ​റ്റ് എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്എം​എ) നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല ത​ല പ്ര​വ​ർ​ത്ത​ക യോ​ഗം ചേ​ർ​ന്നു.
ജൂ​ലൈ ര​ണ്ടി​നു മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന പ​ഠ​ന ക്യാ​ന്പ് വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തു കോ​ട​തി വി​ധി വ​രും വ​രെ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ക​രു​ളാ​യി, മു​സ്ത​ഫ മ​ന്പാ​ട്, എ​ൻ.​കെ. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.