നി​ല​ന്പൂ​രി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്നു
Tuesday, June 28, 2022 12:01 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്നു. ന​ഗ​ര​സ​ഭ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തു​ട​ർ​ച​ർ​ച്ച​ക്കാ​യാ​ണ് ന​ഗ​ര​സ​ഭ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. റ​യി​ൽ​വെ സ്റ്റേ​ഷ​ൻ, താ​ഴെ​ച​ന്തു​ക്കു​ന്ന്, മി​ന​ർ​വ​പ്പ​ടി, ജ​ന​ത​പ്പ​ടി, കീ​ർ​ത്തി​പ്പ​ടി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജ്യോ​തി​പ്പ​ടി, കോ​ട​തി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പു​ന:​ക്ര​മീ​ക​രി​ക്കും. ബീ​വ​റേ​ജി​നു സ​മീ​പം പു​തി​യ ബ​സ് സ്റ്റോ​പ്പ് സ്ഥാ​പി​ക്കും. ച​ന്ത​ക്കു​ന്ന്, ടൗ​ണ്‍ ജം​ഗ്ഷ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി ഭാ​ഗ​ങ്ങ​ളി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ പു​ന:​ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ബ​സു​ക​ൾ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്നു ഉ​റ​പ്പു വ​രു​ത്തും. ഓ​ട്ടോ​ക​ൾ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ന​ട​പ്പാ​ത​യി​ലെ ക​ച്ച​വ​ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. ബ​സ് സ്റ്റാ​ൻ​ഡി​ലോ സ്റ്റോ​പ്പു​ക​ളി​ലോ അ​ല്ലാ​തെ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തു ഒ​ഴി​വാ​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. നി​ർ​ദേ​ശ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​ക്ക് മു​ന്പാ​കെ സ​മ​ർ​പ്പി​ക്കും. ഉ​ട​ൻ ത​ന്നെ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നു പു​റ​മെ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് എ​എം​വി​ഐ ഈ​സ്റ്റ​ർ യാ​ഷി​ക, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ​സ് വി​ഭാ​ഗം എ.​ഇ. മു​ഹ്സി​ൻ, എ​സ്ഐ എ. ​രാ​ജ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​ബി​നു​ജി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ബ​സ് ഓ​പ്പ​റേ​റ്റ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.