ടി​ക്ക​റ്റി​നെ ചൊ​ല്ലി ത​ർ​ക്കം; കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, June 28, 2022 12:01 AM IST
മ​ങ്ക​ട: കെഎസ്ആ​ർ​ടി​സി ബ​സി​ൽ ടി​ക്ക​റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ക​ാളി​കാ​വ് അ​ട​ക്കാ​കു​ണ്ട് ഞാ​റ​തൊ​ടി​ക അ​മീ​ൻ സാ​ദി​ഖി(33)​നെ​യാ​ണ് മ​ങ്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നാ​ണ് സാ​ദി​ഖ് ബ​സി​ൽ ക​യ​റി​യ​ത്. ക​ണ്ട​ക്ട​ർ ടി​ക്ക​റ്റ് ചോ​ദി​ച്ച​പ്പോ​ൾ എ​ടു​ത്ത​താ​യി പ​റ​ഞ്ഞു. എ​ന്നാ​ൽ ടി​ക്ക​റ്റ് കാ​ണി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത​ർ​ക്കം തു​ട​ർ​ന്ന് തി​രൂ​ർ​ക്കാ​ട്ട് എ​ത്തി​യ​പ്പോ​ൾ ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്ന​ുവെ​ന്നും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ സ​മാ​ന​മാ​യ മൂ​ന്നു കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ഉ​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വൈ​ദ്യ​പ​രി​ശോ​ധ​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.