മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ തുറങ്കിലടക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലം ആസ്ഥാനത്തും കോണ്ഗ്രസ് പ്രവർത്തകർ സത്യാഗ്രഹ സമരം നടത്തി. സൈന്യത്തിലെ രാഷ്ട്രീയവത്കരണമാണ് അഗ്നിപഥ് പദ്ധതി കൊണ്ടു നരേന്ദ്രമോദി ലക്ഷ്യം വക്കുന്നതെന്നും ഇതിന്റെ ദുരന്തഫലം വ്യാപകമായി ഇന്ത്യയുടെ സൈനിക, സാമൂഹിക മേഖലകളിൽ ഭാവിയിൽ ഉണ്ടാകുമെന്നും സത്യാഗ്രഹ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിച്ച് ഡിസിസി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം.കെ മുഹസിൻ അധ്യക്ഷത വഹിച്ചു.
സക്കീർ പുല്ലാര, പി.എ മജീദ്, പി.പി ഹംസ, എം. സത്യൻ, വി.എസ്.എൻ നന്പൂതിരി, കെ.എം ഗിരിജ, ഫൗസിയ കുഞ്ഞിപ്പു, കെ. പ്രഭാകരൻ, ആനത്താൻ അജ്മൽ, ഖാദർ മേൽമുറി, പരി ഉസ്മാൻ, എം.മമ്മു, കെ.വി ഇസ്ഹാഖ്, ബി.കുഞ്ഞിമുട്ടി, ടി. കുഞ്ഞിമുഹമ്മദ് എന്ന നാണി തുടങ്ങിയവർ പ്രസംഗിച്ചു.പെരിന്തൽമണ്ണ: നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ പുലാമന്തോളിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. കെപിസിസി നിർവാഹക സമിതി അംഗം എൻ.എ കരീം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം.എം സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി സി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ ഹാരിസ്, മണ്ഡലം പ്രസിഡന്റുമാരായ പി.ടി സൈനുദീൻ, എ.ആർ ചന്ദ്രൻ, പി.കെ കേശവൻ, പി.ടി ബഷീർ,
ബ്ലോക്ക് ഭാരവാഹികളായ സൈതലവി പാലൂർ, സുരേഷ് മഠത്തിൽ, അരഞ്ഞിക്കൽ ആനന്ദൻ, എൻ. ഇക്ബാൽ, ഷാജി കട്ടുപ്പാറ, ടി.കെ സദക്ക, ടി.കെ.രാജേന്ദ്രൻ, മോഹൻദാസ് എന്ന അപ്പു, യാക്കൂബ് കുന്നപ്പള്ളി, ഗീത ആനമങ്ങാട്, ബേബി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.