സ്കൂ​ൾ മ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു
Tuesday, June 28, 2022 12:01 AM IST
നി​ല​ന്പൂ​ർ: മൂ​ലേ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ മ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്തു. വെ​ണ്ടേ​ക്കും​പൊ​യി​ലി​നു സ​മീ​പം ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 12-ാം ബ്ലോ​ക്കി​ലു​ള്ള മൂ​ലേ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ മ​തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത​ത്. മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ത്ത​തി​നു പു​റ​മെ സ​മീ​പ​ത്തെ കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു.
മ​തി​ലി​നോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​തി​ലും ത​ക​ർ​ത്ത​ത്. സ്കൂ​ളി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ പ്ലാ​വി​ൽ നി​ന്നു ച​ക്ക​ക​ളും പ​റി​ച്ചു തി​ന്നി​ട്ടു​ണ്ട്. മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ത​ന്പ​ടി​ക്കു​ന്ന​തു ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്.