ഗ്രാ​മ​ങ്ങ​ളെ സ്മാ​ർ​ട്ടാ​ക്കാ​ൻ ‘ക്രി​യ’ ക​മ്മ്യൂ​ണ്‍ ആ​ലി​പ്പ​റ​ന്പി​ലും
Monday, June 27, 2022 1:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ്രാ​മ​ങ്ങ​ളെ സ്മാ​ർ​ട്ടാ​ക്കു​ക, കു​ടും​ബ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ക്രി​യ ക​മ്മ്യൂ​ണ്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും തു​ട​ക്ക​മാ​യി. സ്ത്രീ​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗ്രാ​മീ​ണ ഉ​ത്സ​വ​ങ്ങ​ൾ, ഹാ​പ്പി വി​ല്ലേ​ജ് പ്രോ​ഗ്രാം, വ​യോ​ജ​ന​പാ​ർ​ക്ക്, തോ​ട്, കു​ളം ന​വീ​ക​ര​ണം, സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രി​യ ക​മ്മ്യൂ​ണ്‍ വ​ഴി ന​ട​പ്പാ​ക്കും. ഓ​രോ ഗ്രാ​മ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ സ​ർ​വേ​യി​ലൂ​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്‍റേ​ണു​ക​ളാ​ണ് ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക.
ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മ​ജീ​ദ് മ​ണ​ലാ​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷീ​ജ, അ​ഡ്വ. എ​സ്. അ​ബ്ദു​സ​ലാം, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ടി.​കെ. ഹം​സ, ബാ​പ്പു​ട്ടി​ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബി​ർ കാ​ളി​കാ​വ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.