പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത്
Monday, June 27, 2022 1:06 AM IST
അ​ങ്ങാ​ടി​പ്പു​റം: പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​മു​ഖ്യം ന​ൽ​കു​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ പ​റ​ഞ്ഞു. യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യ ശേ​ഷം വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​എ​ഇ​യി​ലെ അ​ങ്ങാ​ടി​പ്പു​റം നി​വാ​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യും ഷ​ബീ​ർ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത എ​മി​രേ​റ്റു​ക​ളി​ലെ ക​ഐം​സി​സി സം​ഘാ​ട​ക​ർ, ടീം ​അ​ജ്മാ​ൻ, ഫ്ര​ണ്ട്സ് റാ​സ​ൽ​ഖൈ​മ, എ​മി​റേ​റ്റ്സ് തി​രൂ​ർ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ, ഇ​ടി​എ അ​ബു​ദാ​ബി തു​ട​ങ്ങി പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.
പ്ര​വാ​സി​ക​ളെ ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള ഡി​ജി​റ്റ​ൽ ഗ്രാ​മ​സ​ഭ​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് പ്ര​വാ​സി​ക​ളി​ൽ നി​ന്നു ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കു​മു​ള്ള നോ​ർ​ക്ക-​പ്ര​വാ​സി കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വാ​സി ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ക്കും.​മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും പെ​ൻ​ഷ​ന​ട​ക്ക​മു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു അ​ർ​ഹ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
അ​ത​തു വാ​ർ​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളെ ഫോ​ണി​ലോ വാ​ട്സ് ആ​പ്പി​ലോ ബ​ന്ധ​പ്പെ​ട്ടു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട അ​ർ​ഹ​മാ​യ അ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​നാ​വ​ശ്യ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത വി​ക​സ​ന മാ​തൃ​ക​യി​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഷ​ബീ​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തു​ന്പ​ല​ക്കാ​ട​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നൊ​പ്പം യു​എ​ഇ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.