പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: മ​ല​യോ​ര​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു
Monday, June 27, 2022 1:06 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്നു മ​ല​യോ​ര ജ​ന​ത​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ മ​ണി​മൂ​ളി, നി​ല​ന്പൂ​ർ ഫൊ​റോ​ന​ക​ൾ​ക്കും താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ ക​രു​വാ​ര​ക്കു​ണ്ട്, പ​രി​യാ​പു​രം, മ​ല​പ്പു​റം ഫൊ​റോ​ന​ക​ൾ​ക്കും കീ​ഴി​ലു​ള്ള ക​ർ​ഷ​ക​ർ നാ​ളെ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.
തു​ട​ർ​ന്നു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. മാ​ർ​ച്ചി​ൽ മ​ല​യോ​ര​ത്തു നി​ന്നു ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ വി​ധി സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സൂ​ച​നാ സ​മ​ര​മെ​ന്ന നി​ല​യി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ക​രി​ന്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ പ​ത്തു വി​ല്ലേ​ജു​ക​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ആ​ശ​ങ്ക​യി​ലാ​ണ്.
അ​ധി​കൃ​ത​ർ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തു​ട​രു​ന്ന​പ​ക്ഷം പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി നി​ശ്ച​യി​ച്ച ഭാ​ഗ​ത്തു നൂ​റു​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളും നി​ര​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന​തും ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട​തി​ൽ നി​ന്നാ​ണ്.
ഇ​തി​നും പു​റ​മേ ഒ​രു കി​ലോ​മീ​റ്റ​ർ കൂ​ടി വി​സ്തൃ​തി വ​ർ​ധി​പ്പി​ക്ക​ൽ കൂ​ടി വ​ന്നാ​ൽ താ​മ​സ​സ്ഥ​ല​ങ്ങ​ളും ചെ​റു​അ​ങ്ങാ​ടി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ മ​ല​യോ​ര പ്ര​ദേ​ശ​ത്ത് ധാ​രാ​ള​മു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു മി​ക​ച്ച വ​രു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​രു​വാ​ര​ക്കു​ണ്ട്, കാ​ളി​കാ​വ്, ചോ​ക്കാ​ട്, പൂ​ക്കോ​ട്ടും​പാ​ടം പ​ഞ്ചാ​യ​ത്തു​ക​ളും നി​ല​ന്പൂ​ർ മേ​ഖ​ല​യും കൂ​ടി​യു​ള്ള​താ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ. ദ​ശാ​ബ്ദ​ങ്ങ​ളാ​യി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും പ​ട​പൊ​രു​തി ക​ർ​ഷ​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും ഇ​വി​ടെ താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.
ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ ജീ​വി​ച്ചു പോ​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ പേ​രും. സ​ർ​ക്കാ​രു​ക​ൾ ജ​ന​ക്ഷേ​മം മു​ൻ​നി​ർ​ത്തി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
മാ​ന​ന്ത​വാ​ടി, താ​മ​ര​ശേ​രി രൂ​പ​ത അ​ധ്യ​ക്ഷ​ൻ​മാ​ർ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മു​ന്നി​ൽ നേ​ര​ത്തെ ധ​രി​പ്പി​ച്ചി​രു​ന്ന​താ​ണ്. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന​തു ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.