അ​ർ​ഹ​രാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​നം ഉ​റ​പ്പാ​ക്കും: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ
Sunday, June 26, 2022 12:13 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. ഐ​ടി​ഐ, ടി​ടി​സി പോ​ലു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളു​ടെ സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ജ​ന​സാ​ന്ദ്ര​ത​യും വി​ജ​യ​ശ​ത​മാ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത് കാ​ര്യ​ക്ഷ​മ​വും ഗൗ​ര​വ​പൂ​ർ​വ​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ത്ത് അ​റി​യി​ക്കാ​ൻ ജി​ല്ലാ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി​യും കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ 12 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ർ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ ജി​ല്ല​യി​ലെ 12 മു​ത​ൽ 14 വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​യി തു​ട​രു​ക​യാ​ണ്. ജൂ​ണ്‍ 14 മു​ത​ൽ ജി​ല്ല​യി​ൽ 12 മു​ത​ൽ 14 വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ തു​ട​രു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പി​ടി​എ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഡി​സ്ട്രി​ക്റ്റ് ഏ​ർ​ലി ഡി​സ​ബി​ലി​റ്റി ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മാ​തൃ​കാ പ്രോ​ജ​ക്ടി​ന്‍റെ ക​ര​ട് രൂ​പം ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​താ​യി ഡി​എം​ഒ പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ പു​തി​യ പ്ല​സ് വ​ണ്‍ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സീ​റ്റ് വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മ​റു​പ​ടി ന​ൽ​കി. എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, എം​എ​ൽ​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ള്ള, ടി.​വി. ഇ​ബ്രാ​ഹിം, പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, പി. ​അ​ബ്ദു​ൾ​ഹ​മീ​ദ്, കെ.​പി.​എ. മ​ജീ​ദ്, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ പ്ര​തി​നി​ധി അ​ഡ്വ. പി ​അ​ബു​സി​ദ്ധീ​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ കാ​രാ​ട്ട്, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പി.​എ. ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.