വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ വാ​ട​ക​യി​ൽ 40 ശ​ത​മാ​നം ഇ​ള​വ് വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
Sunday, June 26, 2022 12:13 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ടൗ​ണി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മു​റി​ക​ളു​ടെ വാ​ട​ക​യി​ൽ 40 ശ​ത​മാ​നം ഇ​ള​വ് വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 2019 ഡി​സം​ബ​ർ നാ​ലി​ന് രാ​ഹൂ​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ മു​റി​ക​ൾ മൂ​ന്ന് വ​ർ​ഷം മു​ന്പ് ലേ​ലം ക​ഴി​ഞ്ഞി​ട്ടും ക​ച്ച​വ​ടം തു​ട​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. താ​ഴ​ത്തെ നി​ല​യി​ലു​ള​ള 27 മു​റി​ക​ളാ​ണ് ലേ​ല​ത്തി​ൽ വി​റ്റി​രു​ന്ന​ത്.

1000 രൂ​പ വ​രെ​യാ​യി​രു​ന്നു മു​റി​ക​ളു​ടെ ദി​വ​സ വാ​ട​ക.
2018 ലും 19 ​ലു​മു​ണ്ടാ​യ പ്ര​ള​യ​വും പി​ന്നീ​ടു​ണ്ടാ​യ കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം വാ​ട​ക​യി​ൽ ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ലേ​ലം വി​ളി​ച്ച മു​ഴു​വ​ൻ തു​ക ന​ൽ​കാ​നും വ്യാ​പാ​രി​ക​ൾ ത​യാ​റാ​യി​ല്ല. കേ​ര​ള അ​ർ​ബ​ണ്‍ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫൈ​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത അ​ഞ്ച് കോ​ടി 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ത കെ​ട്ടി​ട​ത്തി​ന് വ​ർ​ഷം ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം തി​രി​ച്ച​ട​ക്ക​ണ​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ദൈ​നം​ദി​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് തു​ക തി​രി​ച്ച​ട​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും ഫ​ണ്ടി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഭ​ര​ണ സ​മി​തി ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക​യി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മു​റി​ക​ൾ ലേ​ലം എ​ടു​ത്ത ക​ച്ച​വ​ട​ക്കാ​രു​ടെ യോ​ഗം അ​ടു​ത്ത ദി​വ​സം വി​ളി​ച്ച് കൂ​ട്ടു​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് പ​റ​ഞ്ഞു.