പി​എം കി​സാ​ൻ ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന
Saturday, June 25, 2022 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി 29ന​കം കൈ​വ​ശ​ഭൂ​മി സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന, കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ എ​ഐ​എം​എ​സ് പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. 2000 രൂ​പ വീ​തം മൂ​ന്നു​ത​വ​ണ​ക​ളാ​യി 6000 രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം ക​ർ​ഷ​ക​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ഇ​ത്ത​രം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കു അ​ടു​ത്ത ഗ​ഡു​മു​ത​ലു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.
എ​ഐ​എം​എ​സ് ര​ജി​സ്ട്രേ​ഷ​നും ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന​ക്കു​മാ​യി ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, റേ​ഷ​ൻ കാ​ർ​ഡ്, നി​കു​തി ര​ശീ​തി എ​ന്നി​വ സ​ഹി​തം അ​ക്ഷ​യ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്ക​ണ​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. എ​ര​വി​മം​ഗ​ലം സി​എ​സ്‌​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഐ​എം​എ​സ്-​പി​എം കി​സാ​ൻ ഓ​ണ്‍​ലൈ​ൻ പ​രി​ശോ​ധ​ന കാ​ന്പ​യി​ൻ 27, 28 തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി​ഭ​വ​ൻ പ​രി​സ​ത്തു ന​ട​ക്കും.

ക്യാ​ന്പ് ഫോ​ളോ​വ​ർ നി​യ​മ​നം

മ​ല​പ്പു​റം: അ​രീ​ക്കോ​ട് സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ് ക്യാ​ന്പി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ക്യാ​ന്പ് ഫോ​ളോ​വ​ർ നി​യ​മി​ക്കു​ന്നു. നി​ല​വി​ലു​ള്ള മൂ​ന്നു ഒ​ഴി​വു​ക​ളി​ലേ​ക്കും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളി​ലേ​ക്കും 59 ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം. അ​രീ​ക്കോ​ട് സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ് ക്യാ​ന്പി​ലെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് (അ​ഡ്മി​ൻ) ഓ​ഫീ​സി​ൽ 30ന് ​രാ​വി​ലെ 11ന് ​നി​യ​മ​ന അ​ഭി​മു​ഖം ന​ട​ക്കും.