ക്വാ​ളി​സ് വാ​ൻ കെഎസ്ആ​ർ​ടി​സി​യി​ലും കാ​റി​ലും കൂ​ട്ടി​യി​ടി​ച്ചു ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്
Saturday, June 25, 2022 12:45 AM IST
ച​ങ്ങ​രം​കു​ളം: പാ​വി​ട്ട​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ക്വാ​ളി​സ് വാ​ൻ കാ​റി​ലും കെഎ​സ്ആ​ർ​ടി​സി ബ​സി​ലും ഇ​ടി​ച്ച് ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ മാ​രാം​പു​റ​ത്ത് അ​ൽ​ത്താ​ഫ്(22), മാ​രാം​പു​റ​ത്ത് മു​ഹ​മ്മ​ദ് ഷി​ബി​ലി(22), അ​ല്ലി​ക്കോ​ളി​ൽ ഇ​ഹ്സാ​ൻ(13), ക​ട​ങ്ങോ​ട് സ്വ​ദേ​ശി കു​ന്ന​ത്തു​ള്ളി പീ​ടി​ക​യി​ൽ ഹ​സ​ൻ (22) എ​ന്നി​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​സ​ൻ, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. കെഎ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രാ​യ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി വ​ലി​യ​കു​ന്നു​മ്മ​ൽ ച​ന്ദ്ര​ൻ(52), വ​യ​നാ​ട് പി​ണ​ഞ്ഞോ​ട് സ്വ​ദേ​ശി പ​ള്ളി​പ്പ​റ​ന്പി​ൽ യൂ​ന​സ്(36), കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ചെ​റി​യ​ത്ത് സ​ഗീ​ഷ്കു​മാ​ർ (49)എ​ന്നി​വ​രെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു തൃ​ശൂ​ർ -കോ​ഴി​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം പാ​വി​ട്ട​പ്പു​റ​ത്ത് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.
മ​ല​പ്പു​റ​ത്തു നി​ന്നു കു​ന്നം​കു​ളം എ​രു​മ​പ്പെ​ട്ടി​യി​ലേ​ക്കു പോ​യി​രു​ന്ന ക്വാ​ളി​സ് നി​യ​ന്ത്ര​ണം വി​ട്ടു എ​തി​രെ വ​ന്ന കാ​റി​ലും പി​ന്നീ​ട് കോ​ട്ട​യ​ത്തു നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു പോ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.