ഇ​ട​തു​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Saturday, June 25, 2022 12:45 AM IST
നി​ല​ന്പൂ​ർ: യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന അ​ഗ്നി​പ​ഥ് പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​വൈ​എ​ഫ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ. ​ലി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് മൈ​ല​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലൂ​ടെ സേ​ന​യെ പോ​ലും ക​രാ​ർ വ​ത്ക​ര​ണ​ത്തി​ന് മോ​ദി സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​തു യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും മോ​ദി സ​ർ​ക്കാ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ലെ​ന്ന സ്വ​പ്നം ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്നു വ​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ഷ്ണു എ​ട​ക്ക​ര, അ​ന​സ് വ​ഴി​ക്ക​ട​വ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മിറ്റി​യം​ഗ​മാ​യ പി. ​രാ​ജീ​വ്, ഡി​വൈ​എ​ഫ്ഐ നി​ല​ന്പൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ് അ​ൻ​വ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ജീ​ഷ് മ​ഞ്ഞ​ളാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.