ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് അ​ട​ക്കാ​ക്കു​ണ്ട് സ്കൂ​ളിലെ കു​ട്ടി​ക​ൾ
Saturday, June 25, 2022 12:45 AM IST
കാ​ളി​കാ​വ്: ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​ത്തി. മി​ഠാ​യി ന​ൽ​കി​യും കു​ശ​ലം പ​റ​ഞ്ഞു നാ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഉൗ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു.ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​രോ​ടൊ​പ്പം കാ​ളി​കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പ് മു​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും കു​ട്ടി​ക​ൾ നേ​രി​ൽ ക​ണ്ടു മ​ന​സി​ലാ​ക്കി. ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ പി​ന്നെ അ​ട​യാ​ത്ത പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ തോ​ക്കു​ക​ളെ​ക്കു​റി​ച്ച​മെ​ല്ലാം വി​ശ​ദ​മാ​യി ത​ന്നെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര, എ​സ്ഐ വി. ​ശ​ശി​ധ​ര​ൻ, എ​സ്‌​സി​പി​ഒ എം. ​വി​ന​യ​ദാ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മു​ള്ള​വ​രാ​ണ് പോ​ലീ​സ് എ​ന്നും പോ​ലീ​സു​കാ​ർ മു​ഴു​വ​ൻ സ​മ​യ​വും സേ​വ​നം ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. നി​ര​വ​ധി കു​ട്ടി​ക​ൾ ഭാ​വി​യി​ൽ പോ​ലീ​സ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും പ്ര​ക​ടി​പ്പി​ച്ചു. ലോ​ക്ക​പ്പി​ലും ശി​ശു​സൗ​ഹൃ​ദ മു​റി​യി​ലു​മെ​ല്ലാം കു​ട്ടി​ക​ൾ ക​യ​റി​യി​റ​ങ്ങി. വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ങ്ങ​ളെ​ല്ലാം പ​റ​ഞ്ഞു ത​ന്ന​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഉ​ൾ​ഭാ​ഗം കാ​ണാ​ൻ സാ​ധി​ച്ച​തും പോ​ലീ​സു​മൊ​ത്തു ഏ​റെ നേ​രം ചെ​ല​വ​ഴി​ക്കാ​നാ​യ​തും കു​ട്ടി​ക​ൾ​ക്കു ന​വ്യാ​നു​ഭ​വ​മാ​യി. പോ​ലീ​സു​കാ​രു​മൊ​ത്ത് ഗ്രൂ​പ്പ് ഫോ​ട്ടോ​യും എ​ടു​ത്താ​ണ് കു​ട്ടി​ക​ൾ തി​രി​കെ സ്കൂ​ളി​ൽ പോ​യ​ത്. ചി​ല അ​ധ്യാ​പ​ക​രും ആ​ദ്യ​മാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പൂ​ർ​ണ​മാ​യി കാ​ണു​ന്ന​തെ​ന്നും അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ഡെ​പ്യൂ​ട്ടി എ​ച്ച്എം സി. ​ആ​ബി​ദ്, അ​ധ്യാ​പ​ക​രാ​യ അ​ത്തീ​ഫ് കാ​ളി​കാ​വ്, എ. ​സ​ജീ​ർ, എം.​സി ഷ​മീ​ർ, കെ.​എം സാ​ജി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.